ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 1,225 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43,024,440 ആയി. 28 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ 5,21,129 പേര്‍ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ കണക്ക്.
1,594 പേർ രോഗമുക്തരായി. ഇതോടെ ഭേദമായവരുടെ എണ്ണം 4,24,89,004 ആയി. നിലവില്‍ 14,307 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്‌ച 6,07,987 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ പരിശോധനകളുടെ എണ്ണം 78.91 കോടി കവിഞ്ഞു.
ALSO READ: ചുട്ടുപൊള്ളി തെലങ്കാന: ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
12 മുതൽ 14 വയസ് വരെ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ 2022 മാർച്ച് 16-നാണ് ആരംഭിച്ചത്. ഇതുവരെ 1.60 കോടിയിലധികം കൗമാരക്കാർക്ക് കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. അതേസമയം ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷൻ കവറേജ് 184.06 കോടി പിന്നിട്ടു.