ETV Bharat / bharat

രാജ്യത്ത്‌ പുതിയ COVID കേസുകള്‍ 11,903 ; 311 മരണങ്ങള്‍ - പ്രതിദിന പോസിറ്റിവിറ്റി നിരക്ക്

ഇതുവരെ നടത്തിയത് 61.12 കോടി കോവിഡ് -19 ടെസ്‌റ്റുകൾ

India reports 11  INDIA COVID  covid case today in india  covid death india  covid recovry india  ന്യൂഡൽഹി  രോഗമുക്തി നിരക്ക്  രോഗമുക്തി  പ്രതിദിന പോസിറ്റിവിറ്റി നിരക്ക്  പോസിറ്റിവിറ്റി നിരക്ക്
രാജ്യത്ത്‌ 11,903 പുതിയ കോവിഡ്‌ കേസുകള്‍; 14,159 രോഗമുക്തി
author img

By

Published : Nov 3, 2021, 10:25 AM IST

ന്യൂഡൽഹി : 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11,903 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,51,209 ആണ്. 252 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

24 മണിക്കൂറിനുള്ളിൽ 311 മരണങ്ങളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതോടെ ആകെ മരണം 4,59,191 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്.

24 മണിക്കൂറിനുള്ളിൽ 14,159 പേര്‍ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ ആകെ എണ്ണം 3,36,97,740 ആയി. ഇതോടെ രോഗമുക്തി നിരക്ക് നിലവിൽ 98.22 ശതമാനമാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കുമാണ്.

ALSO READ: ആശുപത്രിയിലെത്തിക്കാതെ 'ജപിച്ച് ഊതല്‍' ; ഫാത്തിമയുടെ മരണത്തില്‍ അറസ്‌റ്റിനൊരുങ്ങി പൊലീസ്‌

മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇതുവരെ 61.12 കോടി കോവിഡ് -19 ടെസ്‌റ്റുകൾ നടത്തി. ഇപ്പോൾ നടക്കുന്ന കോവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിൽ 107.29 കോടി കുത്തിവയ്‌പ്പുകള്‍ നൽകി. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 1,51,209 ആണ്.

ഇത് 252 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. സജീവ കേസുകൾ മൊത്തം കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണ്. ഇത് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.