ന്യൂഡല്‍ഹി: രാജ്യത്ത് 11,649 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 90 പേര്‍ മരിച്ചു. 9,489 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,09,16,589 ആയി. 1,55,732 പേര്‍ വൈറസ് ബാധിച്ച് മരിച്ചു.
1,39,637 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ തുടരുന്നത്. രോഗമുക്തരായവരുടെ എണ്ണം 1,06,21,220 ആയി ഉയര്‍ന്നു. ഇതുവരെ 82,85,295 പേരാണ് വിവിധയിടങ്ങളിലായി കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്.