ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. ഇന്ത്യയിൽ പുതുതായി 1,00,636 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 2427 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 3,49,186 പേരാണ് മരിച്ചത്. ഇന്ത്യയിൽ 14,01,609 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ 61 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.
READ MORE: രണ്ട് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കുമായി രാജ്യം
1,74,399 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 2,71,59,180 കടന്നു. ഇതുവരെ ഇന്ത്യയിൽ 2,89,09,975 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 23,27,86,482 പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച 15,87,589 സാമ്പിളുകൾ പരിശോധിച്ചതോടെ ആകെ കൊവിഡ് പരിശോധനകൾ 36,63,34,111 ആയി. രാജ്യത്തെ നിലവിലെ കൊവിഡ് മുക്ത നിരക്ക് 93.94 ശതമാനമായി. പ്രതിവാര കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.21 ശതമാനമായി.
READ MORE: 173.1 മില്യൺ പിന്നിട്ട് ആഗോള കൊവിഡ് ബാധിതർ