ന്യൂഡല്‍ഹി : യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസിന് നേരെയുണ്ടായ ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിന് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലുള്ള സുരക്ഷ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന് മുന്നിലെയും ബ്രിട്ടീഷ് ഹൈക്കമ്മിഷണറുടെ വസതിക്ക് മുന്നിലെയും സുരക്ഷ ഉച്ചയോടെ പിന്‍വലിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളാണ് അറിയിച്ചത്. അതേസമയം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലേക്ക് ഖലിസ്ഥാൻ തീവ്രവാദികൾ കടന്നുകയറുകയും ദേശീയ പതാക വലിച്ചെറിയുകയും ചെയ്‌തത്.
എന്നാല്‍ സുരക്ഷ ഒഴിവാക്കിയതില്‍ ബ്രിട്ടീഷ് ഹൈക്കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഖലിസ്ഥാന്‍ തീവ്രവാദികള്‍ ഹൈക്കമിഷനിലെ ത്രിവര്‍ണ പതാക പറിച്ചെറിഞ്ഞ സംഭവം അരങ്ങേറി മണിക്കൂറുകള്‍ക്കകം തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുകെയിലെ ഏറ്റവും ഉയര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു.
പ്രതികരിച്ച് വിദേശകാര്യ സെക്രട്ടറി : സംഭവവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതികരണം ഞങ്ങൾ ഇതിനോടകം അറിയിച്ചിട്ടുണ്ടെന്നും അതിൽ യുകെ ഡെപ്യൂട്ടി ഹൈക്കമ്മിഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കുറ്റവാളികളെ പിടികൂടുകയും വിചാരണ ചെയ്യുകയും വേണം. യുകെ ഹൈക്കമ്മിഷനിൽ സുരക്ഷ ഒരുക്കേണ്ടതിന്‍റെ ആവശ്യകത തങ്ങള്‍ ബ്രിട്ടീഷ് അധികാരികളോട് സൂചിപ്പിച്ചിട്ടുണ്ടെന്നും വിനയ് ക്വാത്ര വ്യക്തമാക്കിയിരുന്നു. മാത്രമല്ല പ്രതിഷേധക്കാര്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്‍റെ ഓഫിസില്‍ അതിക്രമിച്ചുകയറി സ്വത്തുവകകള്‍ നശിപ്പിച്ച സംഭവത്തിലും പ്രതിഷേധമറിയിച്ചിട്ടുണ്ടെന്നും നയതന്ത്ര പ്രതിനിധിയെ സംരക്ഷിക്കാനും സുരക്ഷിതമാക്കാനുമുള്ള അടിസ്ഥാന ബാധ്യത യുഎസ് സർക്കാരിനുണ്ടെന്ന് ഓർമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപലപിച്ച് യു.എസ് : എന്നാല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അരങ്ങേറിയ ആക്രമണത്തെ യുഎസ് അപലപിച്ചിരുന്നു. തങ്ങൾ ഈ അതിക്രമത്തെ അപലപിക്കുന്നുവെന്നും ഇതൊരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും വൈറ്റ് ഹൗസിന്‍റെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോഡിനേറ്റര്‍ ജോണ്‍ കിര്‍ബി മാധ്യമങ്ങളെ അറിയിച്ചിരുന്നു. തനിക്ക് സാന്‍ ഫ്രാന്‍സിസ്‌കോ പൊലീസിനായി സംസാരിക്കാനാവില്ലെന്നും എന്നാല്‍ ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സർവീസ് പ്രാദേശിക അധികാരികളുമായി ചേർന്ന് ശരിയായ അന്വേഷണത്തിനായി പ്രവർത്തിക്കുന്നുണ്ടെന്ന് പറയാനാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ആക്രമണവും പതാക വലിച്ചെറിയലും : മാര്‍ച്ച് 20 നാണ് ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിനും അനുയായികൾക്കും എതിരെ പഞ്ചാബ് പൊലീസ് എടുത്ത നടപടിയുടെ പശ്ചാത്തലത്തില്‍ ഖലിസ്ഥാന്‍വാദികള്‍ ബ്രിട്ടനിലെ ഹൈക്കമ്മിഷൻ ഓഫിസിന് നേരെ അതിക്രമം നടത്തിയത്. ഓഫിസിലേക്ക് അതിക്രമിച്ചുകയറിയ സംഘം ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിയുകയും ചെയ്‌തിരുന്നു. ഉടന്‍ തന്നെ സംഭവത്തില്‍ ഇടപെട്ട വിദേശകാര്യമന്ത്രാലയം ഇന്ത്യയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ക്രിസ്‌റ്റിന സ്‌കോട്ടിനെ വിളിച്ചുവരുത്തി പ്രതിഷേധവും അറിയിച്ചിരുന്നു. ഹൈക്കമ്മിഷനിലുണ്ടായ ഇത്തരം സുരക്ഷാവീഴ്‌ച അംഗീകരിക്കാനാവില്ലെന്നും പ്രശ്‌നങ്ങളെ കുറിച്ചും സുരക്ഷയെ സംബന്ധിക്കുന്ന മുഴുവന്‍ കാര്യങ്ങളെക്കുറിച്ചും വിശദീകരണം നല്‍കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളുടെയും യുകെയിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയിൽ യുകെ സര്‍ക്കാരിനുണ്ടായ നിസ്സംഗത അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം