ന്യൂഡൽഹി: രാജ്യത്ത് 48,786 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,04,11,634 ആയി. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 96.97 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 1,005 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,99,459 ആയി.
വിതരണം ചെയ്തത് 33.57 കോടി വാക്‌സിൻ
കൊവിഡ് വാക്‌സിനേഷൻ ഡ്രൈവിന്‍റെ ഭാഗമായി രാജ്യത്ത് 33.57 കോടി വാക്‌സിനാണ് വിതരണം ചെയ്‌തത്. ബുധനാഴ്‌ച 19,21,450 കൊവിഡ് പരിശോധന നടത്തിയെന്നും ഇതോടെ ഇതുവരെയുള്ള കൊവിഡ് പരിശോധനകൾ 41,20,21,494 കടന്നു. രാജ്യത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.54 ശതമാനമാണ്.
തുടർച്ചയായ 24-ാമത്തെ ദിവസമാണ് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത്. 49-ാമത്തെ ദിവസവും രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം കൊവിഡ് രോഗികളെക്കാൾ കൂടുതലാണ്.
രോഗികളെക്കാള്‍ രോഗമുക്തര്‍, 47-ാം ദിനം
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചത് 45,951 പേർക്ക്. എന്നാൽ 60,729 പേർക്ക് രോഗം ഭേദമായി. ഇത് തുടര്‍ച്ചയായ 47ാം ദിവസമാണ് രോഗമുക്തരായവരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാവുന്നത്. 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ 817 പേര്‍.
READ MORE: സൈകൊവ്-ഡിയുടെ അടിയന്തര ഉപയോഗ അനുമതി തേടി സൈഡസ് കാഡില