ന്യൂഡല്‍ഹി: കൊവിഡ് അതിവ്യാപന തരംഗത്തില്‍ നട്ടംതിരിയുന്ന ഇന്ത്യയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ പ്രവാഹം തുടരുകയാണ്. ഓക്സിജന്‍ കോണ്‍സന്‍റ്രേറ്ററുകള്‍, സിലിണ്ടറുകള്‍, റെംഡിസിവര്‍ ഇഞ്ചക്ഷനുകള്‍, അസംസ്കൃത വസ്തുക്കള്‍ തുടങ്ങി പിപിഇ കിറ്റുകളും മാസ്കുകളും വരെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കുന്നുണ്ട്.
-
🇮🇳 🇷🇴
— Arindam Bagchi (@MEAIndia) April 30, 2021 " class="align-text-top noRightClick twitterSection" data="
Taking forward our warm & friendly relations. Thank our EU partner Romania for their support with consignment containing 80 oxygen concentrators and 75 oxygen cylinders. @eoiromania pic.twitter.com/QLw2G3OWa2
">🇮🇳 🇷🇴
— Arindam Bagchi (@MEAIndia) April 30, 2021
Taking forward our warm & friendly relations. Thank our EU partner Romania for their support with consignment containing 80 oxygen concentrators and 75 oxygen cylinders. @eoiromania pic.twitter.com/QLw2G3OWa2🇮🇳 🇷🇴
— Arindam Bagchi (@MEAIndia) April 30, 2021
Taking forward our warm & friendly relations. Thank our EU partner Romania for their support with consignment containing 80 oxygen concentrators and 75 oxygen cylinders. @eoiromania pic.twitter.com/QLw2G3OWa2
വെള്ളിയാഴ്ച റൊമാനിയയില്‍ നിന്നും 80 ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകള്‍, 75 ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ രാജ്യത്തെത്തി. ബ്രിട്ടനില്‍ നിന്നുള്ള 280 ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകളും രാജ്യത്തെത്തിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ബ്രിട്ടന്‍ ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകള്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. സഹായത്തിന് ഇരു രാജ്യങ്ങള്‍ക്കും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. മഹാമാരിയെ ഒന്നിച്ച് നേരിടാനുള്ള പ്രതിബദ്ധതയ്ക്ക് ഉദാഹരണമെന്നും അദ്ദേഹം ട്വിറ്ററിലെഴുതി.
-
🇮🇳🇬🇧
— Arindam Bagchi (@MEAIndia) April 30, 2021 " class="align-text-top noRightClick twitterSection" data="
Grateful to UK for the third shipment containing 280 oxygen concentrators that arrived early this morning. Reflects our shared commitment to fighting the pandemic.@HCI_London @UKinIndia
">🇮🇳🇬🇧
— Arindam Bagchi (@MEAIndia) April 30, 2021
Grateful to UK for the third shipment containing 280 oxygen concentrators that arrived early this morning. Reflects our shared commitment to fighting the pandemic.@HCI_London @UKinIndia🇮🇳🇬🇧
— Arindam Bagchi (@MEAIndia) April 30, 2021
Grateful to UK for the third shipment containing 280 oxygen concentrators that arrived early this morning. Reflects our shared commitment to fighting the pandemic.@HCI_London @UKinIndia
നേരത്തെ അയര്‍ലന്‍റില്‍ നിന്നും 700 ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകളും 365 വെന്‍റിലേറ്ററുകളും ബ്രിട്ടനില്‍ നിന്ന് 120 കോണ്‍സന്‍റ്രേറ്റുകളും ഇന്ത്യയിലെത്തിയിരുന്നു. ഓക്സിജന്‍ ലഭ്യതക്കുറവും റെംഡിസിവര്‍ ക്ഷാമവും ദുരിതത്തിലാക്കിയ ഇന്ത്യയെ സഹായിക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യമുയര്‍ന്നിരുന്നു.
500ഓളം ഓക്സിജന്‍ പ്ലാന്‍റുകള്‍ രാജ്യത്തിന് ആവശ്യമെന്ന് വിദേശകാര്യ സെക്രട്ടറി എച്ച് വി ശ്രിംഗ്ല പറഞ്ഞു. 4,000 ഓക്സിജന്‍ കോണ്‍സന്‍റ്രേറ്റുകളും 10,000ത്തിലധികം സിലിണ്ടറുകളും 17 ക്രയോജെനിക് ഓക്സിജന്‍ ടാങ്കുകളും ഇന്ത്യക്ക് ആവശ്യമുണ്ട്. അന്താരാഷ്ട്ര സഹായം ഏറ്റവും നിര്‍ണായകമായ ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.