ന്യൂയോർക്ക്: വിവിധ വിഷയങ്ങളിൽ പരിഹാരങ്ങൾ കൊണ്ടുവരാൻ തയ്യാറുള്ള ഒരു രാജ്യമെന്ന നിലയിൽ ജി 20, യുഎൻ സുരക്ഷ കൗൺസിൽ അധ്യക്ഷസ്ഥാനം എന്നിവയുൾപ്പെടെയുള്ള ആഗോള മുൻനിര പട്ടികകളിൽ സ്ഥാനം പിടിക്കാൻ ഇന്ത്യ സജ്ജമാണെന്ന് ഐക്യരാഷ്‌ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്. യുഎൻഎസ്‌സിയിൽ ദീർഘകാലമായി തുടരുന്ന പരിഷ്‌കാരങ്ങൾക്കായുള്ള മുൻനിര ശബ്‌ദങ്ങളിലൊന്നാണ് ഇന്ത്യയെന്നും അതിനാൽ ഐക്യരാഷ്ര സഭയിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള സ്ഥാനം തീർച്ചയായും ഇന്ത്യ അർഹിക്കുന്നുവെന്നും രുചിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുനഃസംഘടന ആവശ്യപ്പെട്ട് യുഎൻ രാജ്യങ്ങൾ: അഞ്ച് സ്ഥിരാംഗങ്ങളും പത്ത് വർഷത്തേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് അംഗങ്ങളും ഉൾപ്പെട്ട സുരക്ഷ കൗൺസിൽ പുനഃസംഘടിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെയും യാതൊരു തരത്തിലുള്ള നീക്കുപോക്കുകളും ഉണ്ടായിട്ടില്ല. ലോകത്തിനുനേൽ കോവിഡ് മഹാമാരി പിടിമുറുക്കിയപ്പോഴും ബഹുരാഷ്‌ട്രവാദം സമ്മർദത്തിലായിരുന്നപ്പോഴും ഇന്ത്യ അന്താരാഷ്‌ട്ര വേദിയിൽ ഒരു പരിഹാര ദാതാവായി ഉണ്ടായിരുന്നതായി രുചിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 77മത് പ്ലീനറി സെഷനിൽ 76 രാജ്യങ്ങൾ യുഎൻഎസ്‌സി പുനഃസംഘടന അനുകൂലിക്കുകയും 73 രാജ്യങ്ങൾ യുഎൻ പുനഃസംഘടനവേണ്ടി സംസാരിക്കുകയും ചെയ്‌തിരുന്നു.
അധ്യക്ഷ സ്ഥാനത്തെ ഇന്ത്യയുടെ ലക്ഷ്യങ്ങൾ: ജി 20 രാജ്യങ്ങളുടെയും യുഎൻ സുരക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം ഇന്നലെ ഇന്ത്യ ഏറ്റെടുത്തിരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ രണ്ടുവർഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ കൗൺസിലിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. പരിഷ്‌കരിച്ച ബഹുരാഷ്‌ട്രവാദത്തിലേക്ക് ഒരു പുതിയ ദിശാബോധം സൃഷ്‌ടിക്കുക, ആഗോള തീവ്രവാദ വിരുദ്ധ സമീപനത്തിലും മുന്നോട്ടുള്ള വഴിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ വിഷയങ്ങളാണ് അധ്യക്ഷസ്ഥാനം നിർവഹിക്കെ ഇന്ത്യ മുന്നിൽ കാണുന്നത്.
ALSO READ: ജി20 അധ്യക്ഷ പദവി: ഇന്ത്യയെ അടുത്ത വര്‍ഷവും പിന്തുണയ്ക്കുമെന്ന് വൈറ്റ് ഹൗസ്
യുഎൻഎസ്‌സി പ്രസിഡൻസിയുടെ ഷെഡ്യൂൾ: ഡിസംബർ 14,15 തീയതികളിൽ നടക്കുന്ന രണ്ട് ഉന്നതതല സിഗ്നേച്ചർ പരിപാടികൾക്ക് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അധ്യക്ഷനാകുമെന്ന് യുഎൻഎസ്‌സി പ്രസിഡൻസിയുടെ ഷെഡ്യൂളിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിക്കൊണ്ട് കാംബോജ് പറഞ്ഞു. 'അന്താരാഷ്‌ട്ര സമാധാനത്തിന്‍റേയും സുരക്ഷയുടെയും പരിപാലനം: നവീകരിച്ച ബഹുമുഖത്വത്തിനായുള്ള പുതിയ ദിശാബോധം' എന്ന വിഷയത്തെക്കുറിച്ചുള്ള ഉയർന്ന തലത്തിലുള്ള തുറന്ന സംവാദം ഡിസംബർ 14 ന് നടക്കും. ഇത് ഐക്യരാഷ്‌ട്ര സംഘടനയിലെ അംഗങ്ങളെ പരിഷ്‌ക്കരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു തുറന്ന സംവാദമായിരിക്കുമെന്നും രുചിത കൂട്ടിച്ചത്തു.
ഡിസംബർ 15 ന് 'അന്താരാഷ്‌ട്ര സമാധാനത്തിനും സുരക്ഷയ്‌ക്കും തീവ്രവാദ നിയമങ്ങൾ മൂലമുണ്ടാകുന്ന ഭീഷണികൾ: ഭീകരതയെ നേരിടാനുള്ള ആഗോള സമീപനം - വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിലും ചർച്ച നടത്തും. ഒക്‌ടോബറിൽ ഇന്ത്യയിൽ നടന്ന തീവ്രവാദ വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ അംഗീകരിച്ച ഡൽഹി പ്രഖ്യാപനം മെച്ചപ്പെടുത്താൻ ഉന്നതതല ചർച്ചയിലൂടെ ലക്ഷ്യമിടുന്നുണ്ട്.