ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദശകങ്ങളായി അഫ്‌ഗാനിസ്ഥാന്‍റെ സാമ്പത്തിക സാമൂഹിക വികസനത്തിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിച്ചുവെന്ന് അഫ്‌ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി സൽമെ ഖലീൽസാദ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ദോഹയിൽ കൂടിക്കാഴ്‌ച നടത്തുകയായിരുന്നു അദ്ദേഹം.
എസ്. ജയശങ്കറുമായുള്ള സന്ദർശനത്തിൽ അഫ്‌ഗാനിസ്ഥാനെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ വ്യക്തമാക്കിയതായും സൽമെ ഖലീൽസാദ് അറിയിച്ചു. അഫ്‌ഗാനിസ്ഥാന്‍റെ വികസനത്തിൽ ഇന്ത്യയുടെ പങ്ക് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യം ഇനിയും ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കണമെന്നും കൂട്ടിച്ചേർത്തു.
ALSO READ: റഷ്യയിൽ 24 മണിക്കൂറിൽ 13,397 പേർക്ക് കൊവിഡ്
അഫ്‌ഗാനിസ്ഥാന്‍റെ വികസനത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലേക്ക് രണ്ട് ബില്യൺ യുഎസ് ഡോളറും ഇന്ത്യ സഹായമായി നൽകിയിട്ടുണ്ട്.
ALSO READ: രാം ക്ഷേത്ര ഭൂമി പ്രശ്‌നത്തിൽ പ്രതിഷേധിച്ച ആം ആദ്‌മി പ്രവർത്തകർ അറസ്റ്റിൽ
യുദ്ധത്തിൽ നാശനഷ്ടങ്ങൾ നേരിട്ട അഫ്‌ഗാനിസ്ഥാൻ പുനർനിർമിക്കുന്നതിനും രാജ്യവുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിനുമായി 90 ദശലക്ഷം യുഎസ് ഡോളർ ചെലവിൽ ഇന്ത്യ അഫ്‌ഗാനിസ്ഥാന് പുതിയ പാർലമെന്‍റ് കെട്ടിടം നിർമ്മിച്ചു നൽകിയിരുന്നു. കുടാതെ ഹീറതില്‍ ഹാരി നദിയില്‍ 'സൽമ ഡാമും' ഇന്ത്യ നിർമ്മിച്ച് നൽകിയിരുന്നു.