ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 80,834 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 71ദിവസത്തിന് ഇടയിലുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് കണക്കാണിത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി.
അതേസമയം രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,94,39,989 ആയി. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 10,26,159 ആണ്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളിൽ 3,303 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
Also Read:വാക്സിനേഷനിൽ ബംഗാള്‍ ആദിവാസി വിഭാഗത്തിന്റെ സജീവ പങ്കാളിത്തം
രാജ്യത്തെ ആകെ കൊവിഡ് മരണം 3,70,384 ആയി. 1,32,062 പേർ രോഗമുക്തി നേടിയതോടെ ഭേദമായവരുടെ എണ്ണം 2,80,43,446 ലെത്തി. രാജ്യത്ത് ഇതുവരെ 25,31,95,048 പേരാണ് വാക്സിൻ സ്വീകരിച്ചത്.