ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,23,03,131ആയി ഉയർന്നു.
469 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,63,396 ആയി. നിലവിൽ 6,14,696 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 50,356 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,15,25,039 ആയി. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് ബുധനാഴ്‌ച വരെ 11,13,966 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. രാജ്യത്തുടനീളം 6,87,89,138 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
അതേസമയം വ്യാഴാഴ്‌ച മുതൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് ആരംഭിച്ചു. രാജ്യത്ത് ജനുവരി 16 മുതലാണ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. രണ്ടാം ഘട്ടം മാർച്ച് ഒന്നിനുമാണ് ആരംഭിച്ചത്.