ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 25,320 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,13,59,048 ആയി ഉയർന്നു.
16,637 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,09,89,897 ആയി. 161 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,58,607 ആയി ഉയർന്നു. നിലവിൽ 2,10,544 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഐസിഎംആർ കണക്കനുസരിച്ച് ശനിയാഴ്ച വരെ 22,67,03,641 സാമ്പിളുകളാണ് പരിശോധിച്ചത്.
1,19,771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.