ന്യൂഡൽഹി : രാജ്യത്ത് 30,549 പേർക്ക് കൂടി കൊവിഡ് രോഗബാധ. ഇതോടെ മൊത്തം കൊവിഡ് കേസുകൾ 3,17,26,507 ആയി. 24 മണിക്കൂറിനിടെ 422 പേർക്ക് കൂടി ജീവഹാനിയുണ്ടായതോടെ ആകെ മരണസംഖ്യ 4,25,195 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: നടുറോഡിൽ ഡ്രൈവറുടെ കരണത്തടിച്ച സംഭവം ; യുവതിക്കെതിരെ കേസ്
സജീവകേസുകളുടെ എണ്ണം 4,04,958 ആണ്. ഇന്ത്യയിൽ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 47,85,44,114 ആണ്. ഐസിഎംആർ കണക്കുകൾ പ്രകാരം ഇതുവരെ 47,12,94,789 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 16,49,295 സാമ്പിളുകൾ തിങ്കളാഴ്‌ച മാത്രം പരിശോധിച്ചതാണ്.