ന്യൂഡൽഹി : 24 മണിക്കൂറിനിടെ 41,649 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 593 പേർക്ക് രോഗം ബാധിച്ച് ജീവഹാനി ഉണ്ടായതോടെ മരണസംഖ്യ 4,23,810 ആയി ഉയർന്നു. സജീവ കേസുകൾ 4,08,920. രോഗമുക്തി നേടിയവരുടെ എണ്ണം 3,07,81,26.
Also read: ബംഗാള്‍ തെരഞ്ഞെടുപ്പ് സംഘർഷം ഡോക്യുമെന്‍ററിയാക്കി ബിജെപി
രാജ്യത്തുടനീളം 46,15,18,479 പേർ ഇതിനോടകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ പുതിയ കണക്കുകൾ പ്രകാരം ജൂലൈ 30 വരെ 46,64,27,038 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 17,76,315 സാമ്പിളുകൾ വെള്ളിയാഴ്ച മാത്രം പരിശോധിച്ചവയാണ്.
- " class="align-text-top noRightClick twitterSection" data="">