മുംബൈ: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലാണ് ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചത്. നൈജീരിയയിൽ നിന്നെത്തിയ 52കാരൻ പുനെയിലെ യശ്വന്ത്റാവു ചവാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 28ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് ഇതര കാരണങ്ങളാലാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗി കഴിഞ്ഞ 13 വർഷമായി പ്രമേഹ രോഗത്തിന് ചികിത്സയിലിരിക്കുകയായിരുന്നു.
ഇന്ന് 198 ഒമിക്രോൺ കേസുകളാണ് മഹാരാഷ്‌ട്രയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 450 ആയി. ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ച 198 പേരിൽ 30 പേർ രാജ്യത്തിന് പുറത്തുനിന്നും വന്നവരാണ്.