ETV Bharat / bharat

ആദ്യ 'തദ്ദേശീയ ക്ഷയരോഗ നിർണയ മാതൃക' വികസിപ്പിച്ച് ഇന്ത്യ: ആരോഗ്യമേഖലയിൽ നിർണായക വഴിത്തിരിവെന്ന് വിലയിരുത്തൽ - inidan health ministry

എല്ലാ വർഷവും ഒക്‌ടോബറിലാണ് ലോകാരോഗ്യ സംഘടന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. പുതിയ മാർഗം കണ്ടെത്തിയതോടെ ലോകാരോഗ്യ സംഘടന കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് കുറഞ്ഞത് ആറ് മാസം മുൻപെങ്കിലും രാജ്യത്തെ ക്ഷയ രോഗികളുടെ വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിക്കും

TB modelling estimate  India develops TB modelling  WHO TB estimates  India gets in country TB model  ഇൻ കൺട്രി ഡൈനാമിക് ടിബി മോഡലിംഗ്  ഇന്ത്യ  ഡൈനാമിക് മാത്തമാറ്റിക്കൽ മോഡൽ  ലോകാരോഗ്യ സംഘടന  സ്റ്റോപ്പ് ടിബി ഉച്ചകോടി  ക്ഷയരോഗം  tuberculosis  inidan health ministry
ഇൻ കൺട്രി ഡൈനാമിക് ടിബി മോഡലിംഗ്
author img

By

Published : Mar 29, 2023, 10:27 AM IST

ന്യൂഡൽഹി: ക്ഷയരോഗവ്യാപന നിർണയത്തിനായി ‘ തദ്ദേശീയ ക്ഷയരോഗ നിർണയ മാതൃക’ നിർമിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. രാജ്യത്തെ ആരോഗ്യ മേഖലയിലെ വൻ കുതിപ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്. തദ്ദേശീയമായി ക്ഷയരോഗ നിർണയം സാധ്യമാകുന്നതോടെ എല്ലാ വർഷവും മാർച്ചോടെ ഇന്ത്യയിലെ ക്ഷയരോഗം സംബന്ധിച്ച കണക്ക് വിവരങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്.

രോഗത്തിന്‍റെ സ്വാഭാവിക ചരിത്രം, അണുബാധയുടെ അവസ്ഥ, ആരോഗ്യ പരിരക്ഷ തേടൽ, തെറ്റിപ്പോയതോ ശരിയായതോ ആയ രോഗനിർണയം, ചികിത്സ കവറേജ് എന്നിവക്കൊപ്പം രോഗശമനവും മരണവും ഉൾപ്പെടെയുള്ള ഫലങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ മാതൃക നിർമ്മിച്ചിരിക്കുന്നത്. എല്ലാ വർഷവും ഒക്‌ടോബറിലാണ് ലോകാരോഗ്യ സംഘടന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. പുതിയ മാർഗം കണ്ടെത്തിയതോടെ ലോകാരോഗ്യ സംഘടന കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിന് കുറഞ്ഞത് ആറ് മാസം മുൻപെങ്കിലും രാജ്യത്തെ ക്ഷയ രോഗികളുടെ വിവരങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കണ്ടെത്താനും പ്രസിദ്ധീകരിക്കാനും സാധിക്കും.

ഈ ഗണിതശാസ്‌ത്ര മാതൃക ഉപയോഗിച്ച്, ഭാവിയിൽ ഇന്ത്യയ്ക്ക് സംസ്ഥാന തലത്തിൽ തന്നെ ക്ഷയരോഗികളുടെ കണക്കുകൾ കണ്ടെത്താൻ സാധിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട കണക്കിൽ 100,000 ആളുകളിൽ 210 ക്ഷയരോഗികളാണുള്ളത്. എന്നാൽ യഥാർത്ഥത്തിൽ 100,000 ജനസംഖ്യയിൽ 196 ആണ് ഇന്ത്യയിലെ ക്ഷയരോഗ നിരക്ക്. 2021-ൽ ലോകാരോഗ്യ സംഘടന സാംക്രമിക രോഗങ്ങളിൽ നിന്നുള്ള മരണം 4.94 ലക്ഷം ഉണ്ടാകുമെന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ 3.20 ലക്ഷം മരണമാണ് സാംക്രമിക രോഗങ്ങളിൽ നിന്നുണ്ടായത്.

2021-ൽ ലോകാരോഗ്യ സംഘടന 29.50 ലക്ഷം രോഗങ്ങൾ കണക്കാക്കിയിരുന്നു. എന്നാൽ ഇന്ത്യയുടെ സ്വന്തം മാതൃക ഉപയോഗിച്ചപ്പോൾ യഥാർത്ഥ കണക്ക് 27.70 ലക്ഷം ആണെന്ന് കണ്ടെത്തിയിരുന്നു. ടിബി മരണനിരക്ക്, ഇന്ത്യൻ മോഡൽ അനുസരിച്ച്, 100,000 ആളുകളിൽ 23 പേർ രോഗബാധിതരായി മരിക്കുമ്പോൾ ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 100,000 ആളുകളിൽ 35 പേരാണ് ഇന്ത്യയിൽ മരണമടയുന്നത്.

'തദ്ദേശീയമായി ഇത്തരത്തിൽ ശാസ്‌ത്രീയമായി വിവരം ശേഖരിക്കുന്ന ഒരേയൊരു രാഷ്‌ട്രം ഇന്ത്യയാണ്. അടുത്തിടെ വാരാണസിയിൽ നടന്ന 'സ്റ്റോപ്പ് ടിബി' ഉച്ചകോടിയിൽ ഇന്ത്യ കണ്ടെത്തിയ വിവരങ്ങൾ പങ്കിട്ടിരുന്നു. ലോകം ഞങ്ങളുടെ കണ്ടെത്തൽ അംഗീകരിക്കുകയായിരുന്നു,' സർക്കാർ ഉന്നത വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ വാരാണസിയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത 40 രാജ്യങ്ങളിൽ നിന്നുള്ള 198 പ്രതിനിധികളെ ആഭ്യന്തര മോഡൽ ഇന്ത്യ പരിചയപ്പെടുത്തിയിരുന്നു.

സ്വകാര്യ മേഖലയിൽ മരുന്ന് വിൽപ്പന നടത്തുന്ന നിക്ഷയ് പോർട്ടൽ, വിവിധ സംസ്ഥാനങ്ങളുടെ ക്ഷയരോഗ നില കണക്കാക്കി റാങ്ക് ചെയ്യുന്ന സബ്-നാഷണൽ സർട്ടിഫിക്കേഷൻ സംവിധാനം എന്നിവയുൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ടിബി മോഡൽ തയ്യാറാക്കുന്നത്.

Also Read: എസ്‌സിഒ ദേശീയ സുരക്ഷ ഉപദേഷ്‌ടാക്കളുടെ യോഗത്തിന് ഇന്ത്യ ഇന്ന് ആതിഥേയത്വം വഹിക്കും; പാകിസ്ഥാനും ചൈനയും ഓൺലൈൻ ആയി പങ്കെടുക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.