ന്യൂഡല്‍ഹി : യുക്രൈനിലെ ഇന്ത്യന്‍ എംബസി കാര്യാലയം താത്കാലികമായി പോളണ്ടിലേക്ക് മാറ്റുന്നു. പോളണ്ടിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് ഓഫിസ് മറ്റുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി. യുക്രൈന്‍റെ പടിഞ്ഞാറന്‍ മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണിത്.
Also Read: 'ആ ഗതി വരരുത്' ; റഷ്യയുടെ ശ്രമം വ്യാജ റിപ്പബ്ലിക്കുകൾ സൃഷ്‌ടിക്കാനെന്ന് സെലൻസ്‌കി
യുക്രൈനിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.