ന്യൂഡൽഹി: രാജ്യത്ത് 43,393 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതർ 3,07,52,950 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 911 പേർ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതോടെ കൊവിഡ് മരണനിരക്ക് 4,05,939 ആയി. രോഗമുക്തി നേടിയവർ 44,459 ആണ്. ഇന്ത്യയിൽ 36 കോടി ജനങ്ങളാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചത്.അതേസമയം സജീവ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്നു.
Also read: കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി