ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 16,135 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,35,18,564 ആയി. രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 1,13,864 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 ജീവഹാനി കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,25,223 ആയി. കൊവിഡ് മുക്തി നിരക്ക് 98.54 ശതമാനമായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.74 ശതമാനവുമാണ്.
മൊത്തം രോഗബാധയുടെ 0.26 ശതമാനവും സജീവ കേസുകളാണ്. രാജ്യ വ്യാപകമായ കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ 1,97,98,21,197 ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 2,153 കേസുകളുടെ വർധനവാണ് സജീവമായ കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.