ഹൈദരാബാദ്: രാജ്യത്ത് 24 മണിക്കൂറിനിടെ 42,766 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,29,88,673 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 308 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,40,533 ആയി.
ഇവയിൽ കേരളത്തിൽ മാത്രം 29,682 കൊവിഡ് കേസുകളും 142 മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 4,10,048 ആണ്. രോഗമുക്തി നിരക്ക് 97.42 ശതമാനമായി. ഐസിഎംആർ നൽകുന്ന കണക്കനുസരിച്ച് സെപ്‌റ്റംബർ നാല് വരെ രാജ്യത്ത് 53,00,58,218 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ ശനിയാഴ്ച മാത്രം 17,47,476 സാമ്പിളുകളാണ് പരിശോധിച്ചത്.
Also read: പ്രശാന്ത് കിഷോറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം : അന്തിമ തീരുമാനം പ്രവർത്തക സമിതിയെടുക്കും
രാജ്യത്ത് ഇതുവരെ 3,21,38,092 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 68.46 കോടിയിലധികമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.