ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,568 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 97 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 7,01,773 സാമ്പിളുകളാണ് പരിശോധിച്ചത്.
- " class="align-text-top noRightClick twitterSection" data="">
4,722 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടുന്ന ആളുകളുടെ ആകെ എണ്ണം 4,24,46,171 ആയി. 98.72 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 33,917 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
ALSO READ: എയര്‍ ഇന്ത്യയ്‌ക്കെതിരെ 2,657 കേസുകള്‍ നിലവിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
0.37 ശതമാനമാണ് പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.46 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 180.40 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത്. 17.30 കോടിയിലധികം കൊവിഡ് വാക്‌സിൻ ഡോസുകള്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്‌റ്റോക്കുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.