ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1,61,386 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 1,733 പേരാണ് മരിച്ചത്. 2,81,109 പേര്‍ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: 'പ്രതീക്ഷകളും അവസരങ്ങളും നൽകുന്ന ബജറ്റ്': പ്രധാനമന്ത്രി
ചൊവ്വാഴ്‌ച രേഖപ്പെടുത്തിയ കൊവിഡ് കണക്കിനെ അപേക്ഷിച്ച് 5,673 കേസുകളുടെ കുറവാണ് ബുധനാഴ്‌ച സ്ഥിരീകരിച്ചത്. വീടുകളിലും വിവിധ ആശുപത്രികളിലുമായി 16,21,603 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 9.26 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
17,42,793 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടന്നത്. പുതിയ റിപ്പോര്‍ട്ടോടു കൂടി രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ ആകെ എണ്ണം 4,16,30885 ആയി ഉയർന്നു. മരണസംഖ്യ 4,97,975 ആയി.
3,95,11,307 പേരാണ് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത്. 94.91 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 73.24 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. 167.29 കോടിയാണ്, ആകെ വിതരണം ചെയ്‌ത കൊവിഡ് വാക്‌സിന്‍ ഡോസുകള്‍.