ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 45,903 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയ കേസുകളോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) ആറിയിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിൽ 490 രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,26,611 ആയി. നിലവിൽ രാജ്യത്ത് 5,09,673 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 79,17,373 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 97,296 സജീവ കൊവിഡ് കേസുകളും 15,77,322 രോഗമുക്തിയും 45,240 കൊവിഡ് മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 33,697 സജീവ കൊവിഡ് കേസുകളും 8,01,799 രോഗമുക്തിയും 11,391 കൊവിഡ് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 81,940 സജീവ കേസുകളും 4,02,477 കൊവിഡ് മുക്ത്തിയും 1,692 മരണവുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് നവംബർ 11 വരെ 11,85,72,192 സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധനക്ക് അയച്ചത്.