ന്യൂഡല്‍ഹി : രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,79,339 കേസുകളാണ് പുതുതായി രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിലും 12 ശതമാനമാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 146 മരണവും റിപ്പോര്‍ട്ട് ചെയ്‌തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം പുതിയതായി 410 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സ്ഥിരീകരിച്ച ഒമിക്രോണ്‍ കേസുകളുടെ എണ്ണം 4,033 ആയി.
13.29 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജനുവരി നാല് മുതല്‍ എട്ട് വരെ മുംബൈയില്‍ 86,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഡല്‍ഹിയില്‍ 68,000, ബെംഗളൂരുവില്‍ 24,000, ചെന്നൈയില്‍ 17,247 എന്നിങ്ങനെയാണ് കണക്ക്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരികരീച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു.
Also read: കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍
കൊവിഡ് മൂന്നാം തരംഗം തുടങ്ങിയതോടെ രാജ്യത്ത് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ആരോഗ്യ പ്രവർത്തകർ, കൊവിഡ് മുന്നണിപ്പോരാളികൾ, 60 വയസിന് മുകളില്‍ പ്രായമായ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് കരുതൽ ഡോസ് നൽകുന്നത്.