ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെ. 24 മണിക്കൂറിൽ 30,093 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,03,53,710 ആയി.
374 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,14,482 ആയി. ഇതുവരെ രാജ്യത്ത് 41.18 കോടിയാളുകളാണ് വാക്‌സിൻ സ്വീകരിച്ചത്. 17,92,336 സാമ്പിളുകൾ കൂടി പരിശോധിച്ചതോടെ ആകെ സാമ്പിളുകൾ ശേഖരിച്ചവരുടെ എണ്ണം 44,73,41,133 ആയി.
- " class="align-text-top noRightClick twitterSection" data="">