ന്യൂഡൽഹി: പാക് ബന്ധമുള്ള 35 യൂട്യൂബ് ചാനലുകളും രണ്ട് വ്യാജ വാർത്ത വെബ്‌സൈറ്റുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങള്‍ വഴി ഇന്ത്യ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കുമെതിരെയാണ് നടപടി. 35 യൂട്യൂബ് ചാനലുകളും രണ്ട് ട്വിറ്റർ അക്കൗണ്ടുകളും രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും രണ്ട് വ്യാജ വാർത്ത വെബ്‌സൈറ്റുകളും നിരോധിച്ചതായി വാർത്ത വിതരണ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം നിരോധിച്ച യൂട്യൂബ് അക്കൗണ്ടുകൾക്ക് 1 കോടി 20 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ചാനലുകളുടെ വീഡിയോകൾക്ക് 130 കോടിയിലധികം കാഴ്‌ചക്കാരുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യൻ സൈന്യം, ജമ്മു കശ്‌മീര്‍, ഇന്ത്യയുടെ വിദേശബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യ വിരുദ്ധ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ മാധ്യമങ്ങള്‍ ഉപയോഗിച്ചതായി ഇന്ത്യൻ അധികൃതർ പറഞ്ഞു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള വെബ്‌സൈറ്റുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥർ പറഞ്ഞു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ വിയോഗവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകൾ വഴി വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നതായി നിരീക്ഷിച്ചു.
ഈ യൂട്യൂബ് ചാനലുകൾ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. 35 യൂട്യൂബ് ചാനലുകൾക്കെതിരെയാണ് നടപടിയെടുത്തത്. ഇവയെല്ലാം പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്നവയാണെന്നും വാർത്താ വിതരണ മന്ത്രാലയ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വ്യാജ വാർത്ത ശൃംഖലകൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം പാകിസ്ഥാൻ ധനസഹായം നൽകുന്ന 20 യൂട്യൂബ് ചാനലുകളും 2 വെബ്‌സൈറ്റുകളും മന്ത്രാലയം നിരോധിച്ചിരുന്നു.
Also read: ഒരു മൊബൈൽ നമ്പറിൽ നിന്നും ആറ് പേർക്ക് രജിസ്റ്റർ ചെയ്യാം; പുതിയ അപ്ഡേഷനുമായി കോവിൻ