കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യയ്‌ക്കായി നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ രവി ബിഷ്‌ണോയി ആണ് കളിയിലെ കേമൻ.
വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച തുടക്കം നല്‍കി. കൊല്‍ക്കത്തയിലെ ഈഡൻ ഗാർഡൻസില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറുകളിൽ തകർത്തടിച്ച സൂര്യകുമാർ യാദവിന്‍റെയും വെങ്കിടേശ് അയ്യരുടെയും മികവിലാണ് ഇന്ത്യ ജയത്തിലെത്തിയത്.
-
#TeamIndia seal a 6-wicket win 💪💪@Paytm #INDvWI pic.twitter.com/AoDdAjA2Lh
— BCCI (@BCCI) February 16, 2022 " class="align-text-top noRightClick twitterSection" data="
">#TeamIndia seal a 6-wicket win 💪💪@Paytm #INDvWI pic.twitter.com/AoDdAjA2Lh
— BCCI (@BCCI) February 16, 2022#TeamIndia seal a 6-wicket win 💪💪@Paytm #INDvWI pic.twitter.com/AoDdAjA2Lh
— BCCI (@BCCI) February 16, 2022
സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 157-7, ഇന്ത്യ 18.5 ഓവറില്‍ 164-4
കെഎല്‍ രാഹുലിന്‍റെ അഭാവത്തില്‍ രോഹിത്തും ഇഷാനും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ 57 റണ്‍സാണ് ഇരുവരും സ്‌കോർ ബോർഡിൽ ചേർത്തത്. പവര്‍ പ്ലേക്ക് പിന്നാലെ രോഹിത്തിനെ നഷ്‌ടമായി.
-
On 🇮🇳 debut and debut on Chahal TV 🙂
— BCCI (@BCCI) February 16, 2022 " class="align-text-top noRightClick twitterSection" data="
A special feature coming up on https://t.co/Z3MPyeL1t7 🎥
Stay tuned ⏳#TeamIndia | #INDvWI | @Paytm | @yuzi_chahal | @bishnoi0056 pic.twitter.com/jtS1jzx2Aj
">On 🇮🇳 debut and debut on Chahal TV 🙂
— BCCI (@BCCI) February 16, 2022
A special feature coming up on https://t.co/Z3MPyeL1t7 🎥
Stay tuned ⏳#TeamIndia | #INDvWI | @Paytm | @yuzi_chahal | @bishnoi0056 pic.twitter.com/jtS1jzx2AjOn 🇮🇳 debut and debut on Chahal TV 🙂
— BCCI (@BCCI) February 16, 2022
A special feature coming up on https://t.co/Z3MPyeL1t7 🎥
Stay tuned ⏳#TeamIndia | #INDvWI | @Paytm | @yuzi_chahal | @bishnoi0056 pic.twitter.com/jtS1jzx2Aj
ഇഷാൻ കിഷനെയും കോലിയെയും അടുത്തടുത്ത ഓവറുകളിൽ നഷ്‌ടമായ ഇന്ത്യ . 13 പന്തില്‍ ഒരു ബൗണ്ടറിയടക്കം 17 റണ്‍സ് മാത്രമായിരുന്നു കോലിയുടെ സംഭാവന. പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറി നേടിയാണ് തുടങ്ങിയത്. മറുവശത്ത് താളം കണ്ടെത്താൻ പ്രയാസപ്പെട്ട ഋഷഭ് പന്ത് എട്ട് റൺസുമായി മടങ്ങി.
പിന്നീടെത്തിയ വെങ്കിടേഷ് അയ്യരെ കൂട്ടുപിടിച്ച് സൂര്യകുമാർ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 18 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 34 റണ്‍സെടുത്ത സൂര്യകുമാറും 13 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി 24 റൺസോടെ വെങ്കിടേഷ് അയ്യരും പുറത്താകാതെ നിന്നു.
ALSO READ:തുടക്കം മിന്നിച്ച് രവി ബിഷ്‌ണോയ് ; വിന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക് 158 റണ്‍സ് വിജയ ലക്ഷ്യം
വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഫാബിയന്‍ അലനും ഷെല്‍ഡണ്‍ കോട്രലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 157 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ നിക്കോളാസ് പുരാനാണ് വിന്‍ഡീസ് ഇന്നിങ്സിന് കരുത്തായത്. 43 പന്തുകളില്‍ അഞ്ച് സിക്‌സും നാല് ഫോറുമടക്കം 61 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ഇന്ത്യയ്‌ക്കായി അരങ്ങേറ്റക്കാരന്‍ രവി ബിഷ്‌ണോയ് നാല് ഓവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേലിനും രണ്ട് വിക്കറ്റുണ്ട്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, യുസ്വേന്ദ്ര ചാഹൽ എന്നിവര്‍ ഒരോ വിക്കറ്റും സ്വന്തമാക്കി.
പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്‌ച ഇതേ വേദിയില്‍ നടക്കും.