ETV Bharat / bharat

ചൈനീസ് ബന്ധമുള്ള ആപ്പുകൾക്കെതിരെ വീണ്ടും കേന്ദ്ര നടപടി ; 138 വാതുവയ്‌പ്പ് ആപ്പുകള്‍ക്കും 94 ലോൺ ആപ്പുകള്‍ക്കും നിരോധനം - Ministry of Home Affairs

ചൈനീസ് ബന്ധമുള്ള ഇത്തരം ആപ്പുകൾ വഴി നിരവധി പേർ വായ്‌പ എടുക്കുകയും ചതിക്കപ്പെടുകയും ചെയ്‌തെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി

ചൈനീസ് ബന്ധമുള്ള ആപ്പുകൾ  ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ  India banned 138 betting apps  India banned apps with Chinese links  ചൈനീസ് ബന്ധം  94 ലോൺ ആപ്പുകൾ നിരോധിച്ചു  വാതുവെയ്‌പ്പ്  ഐടി ആക്‌ടിലെ വകുപ്പ് 69  ആഭ്യന്തര മന്ത്രാലയം  apps with chinses links  138 betting apps and 98 loan lending apps  ആപ്പുകൾ നിരോധിച്ചു  apps banned  Ministry of Electronics and Information Technology  Ministry of Home Affairs  നിരോധനം
ചൈനീസ് ബന്ധമുള്ള ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ
author img

By

Published : Feb 5, 2023, 4:36 PM IST

ന്യൂഡൽഹി : ചൈനയുമായി ബന്ധമുള്ള കൂടുതൽ ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ. 138 വാതുവയ്‌പ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് നിരോധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ ആപ്പുകളിൽ രാജ്യത്തിന്‍റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവർത്തനങ്ങളും വിവരങ്ങളും അടങ്ങിയിരിക്കുന്നുവെന്ന നിരീക്ഷണത്തെ തുടർന്ന് ഐടി ആക്‌ടിലെ വകുപ്പ് 69 പ്രകാരമാണ് നിരോധനം.

ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ ജോലിക്കെടുത്ത് ഇത്തരം ആപ്പുകളുടെ നടത്തിപ്പുകാരാക്കുന്നതായാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിടുന്ന വിവരം. ഇത്തരം ആപ്പുകളിലൂടെ ചെറിയ തുകയ്‌ക്ക് വായ്‌പയെടുക്കുന്ന സാധാരണക്കാര്‍ പിന്നീട് കൊള്ളയടിക്കപ്പെടുന്നു. തുടര്‍ന്ന് ഇവരുടെ ഉപദ്രവം നേരിടുകയും ചെയ്യുന്ന നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. പ്രതിവർഷം പലിശ വർധിപ്പിക്കുകയും ഉപഭോക്താക്കൾക്ക് തിരിച്ചടയ്ക്കാ‌ൻ സാധിക്കാതെ വരുമ്പോൾ അവരുടെ മോർഫ് ചെയ്‌ത ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയച്ച് അപമാനിക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പലരും ഈ കെണിയിൽ കുടുങ്ങുകയും ആത്മഹത്യ വരെ ഉണ്ടാവുകയും ചെയ്‌ത സാഹചര്യത്തിലാണ് ഇത്തരം ആപ്പുകൾ നിരോധിക്കാനും ബ്ലോക്ക് ചെയ്യാനും അധികൃതര്‍ ശുപാർശ ചെയ്‌തത്. തെലങ്കാന, ഒഡിഷ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും രഹസ്യാന്വേഷണ ഏജൻസികളും ഈ ആപ്പുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

ആറുമാസങ്ങൾക്ക് മുൻപ് 288 ചൈനീസ് ലോൺ ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നെങ്കിലും 94 എണ്ണം ഇ- സ്‌റ്റോറുകള്‍ വഴിയോ മറ്റുപല തേർഡ് പാർട്ടി ലിങ്കുകൾ വഴിയോ പ്രവർത്തിക്കുന്നതായി കണ്ടെത്തി. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും വാതുവയ്പ്പും‌ ചൂതാട്ടവും നിയമവിരുദ്ധമായതിനാൽ ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യങ്ങളും അനധികൃതമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.