ന്യൂഡൽഹി : ഇന്ത്യൻ പൗരന്മാർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കണമെന്ന് കേന്ദ്രം. പഠനം, ജോലി എന്നിവ ചെയ്യുന്ന പൗരന്മാർക്ക് വേണ്ടിയാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യം ചൈനയുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശനാനുമതി ഉണ്ട്. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ചൈനയിലേക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബർ മുതലാണ് ചൈന യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
Also Read: ടോക്കിയോ ഗെയിംസ് : കിറ്റ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും ചൈനീസ് കമ്പനിയെ മാറ്റി
ചൈനീസ് നിർമിത വാക്‌സിൻ സ്വീകരിക്കുന്നതിന് വിസ സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ആ രാജ്യത്തിന്‍റെ എംബസി ഈ വർഷം മാർച്ചിൽ വിജ്ഞാപനം ഇറക്കിയിരുന്നു. വാക്‌സിൻ സ്വീകരിച്ച നിരവധി ഇന്ത്യൻ പൗരന്മാർ വിസയ്ക്കായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുവദിയ്ക്കപ്പെട്ടിട്ടില്ല.