ETV Bharat / bharat

നാലില്‍ മൂന്നിടത്തും തോറ്റ് കോൺഗ്രസ്, ഇനിയുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാൻ 'ഇന്ത്യ' മുന്നണി ഡിസംബർ ആറിന് യോഗം ചേരും - 2024 Lok Sabha elections

INDIA meeting at Congress President Mallikarjun Kharge's residence : ഡിസംബർ 6ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാകും 'ഇന്ത്യ' മുന്നണി യോഗം ചേരുക

INDIA bloc leaders to meet in Delhi on Dec 6 to chalk out strategy for LS polls  ഇന്ത്യ മുന്നണി യോഗം  ലോക്‌സഭ തെരഞ്ഞെടുപ്പിന് കോപ്പുകൂട്ടാൻ ഇന്ത്യ  ഇന്ത്യ  ലോക്‌സഭ തെരഞ്ഞെടുപ്പ്  ഡിസംബർ ആറിന് ഡൽഹിയിൽ യോഗം ചേരും  ഇന്ത്യ ഡിസംബർ ആറിന് ഡൽഹിയിൽ യോഗം ചേരും  കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ  INDIA bloc leaders to meet in Delhi  INDIA bloc leaders meeting  Congress president Mallikarjun Kharge  2024 Lok Sabha elections  Lok Sabha elections 2024
INDIA bloc leaders to meet
author img

By ETV Bharat Kerala Team

Published : Dec 3, 2023, 12:42 PM IST

ന്യൂഡൽഹി: 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ 'ഇന്ത്യ' മുന്നണി നേതാക്കൾ ഡിസംബർ 6ന് ഡൽഹിയിൽ യോഗം ചേരും (INDIA alliance to meet in Delhi on Dec 6 ahead of LS polls). കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാകും യോഗം ചേരുക എന്നാണ് വിവരം. ബുധനാഴ്‌ച വൈകിട്ട് ചേരുന്ന യോഗത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ നേരിടാനുള്ള പദ്ധതികൾക്ക് നേതാക്കൾ ചർച്ചയിലൂടെ അന്തിമ രൂപം നൽകുമെന്നാണ് സൂചന.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ പുറത്തുവന്ന സാഹചര്യത്തില്‍ യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും അധികാരം നഷ്‌ടമായ കോൺഗ്രസിന് തെലങ്കാനയില്‍ മാത്രമാണ് അധികാരം പിടിക്കാൻ കഴിഞ്ഞത്. മധ്യപ്രദേശില്‍ കോൺഗ്രസ് വമ്പൻ തോല്‍വി നേരിട്ടതും ചർച്ചയാകും. മിസോറാം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവന്നത്. മിസോറാമിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തിങ്കളാഴ്‌ച നടക്കും. ക്രിസ്‌ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിലെ ജനങ്ങൾക്ക് ഞായറാഴ്‌ച പ്രത്യേക പ്രാധാന്യമുള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണൽ മാറ്റിവച്ചത്.

അതേസമയം പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ ഇന്ത്യ മുന്നണിയുടെ ഭാഗമായി 26 രാഷ്ട്രീയ പാർട്ടികളാണ് ഒത്തുചേരുന്നത്. പാറ്റ്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഇതുവരെ മൂന്ന് റൗണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് നിർത്തിവച്ച സംയുക്ത റാലികൾ പ്രതിപക്ഷ നേതാക്കൾ ഉടൻ ആസൂത്രണം ചെയ്യുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രാദേശിക സംഘടനകൾ തമ്മിലുള്ള സീറ്റ് വിഭജനത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാകും.

നാലില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍, തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബിആര്‍എസ്: നിയമസഭ തിരിഞ്ഞെടുപ്പ് നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നി സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. നാലില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസുമാണ് മുന്നിൽ.

രാജസ്ഥാനില്‍ ബിജെപി ലീഡ് ഉയർത്തുകയാണ്. സംസ്ഥാനത്ത് ഇതിനകം പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. മധ്യപ്രദേശില്‍ 230 സീറ്റില്‍ 154ലും ഛത്തീസ്‌ഗഡില്‍ 90ല്‍ 52 സീറ്റിലും രാജസ്ഥാനില്‍ 199 സീറ്റില്‍ 104 ലും ബിജെപി ലീഡ് ചെയ്യുകയാണ്. തെലങ്കാനയിൽ 64 സീറ്റുകളിൽ കോൺഗ്രസ് മുന്നേറുമ്പോൾ ഭരണകക്ഷിയായ ബിആർഎസ് 40 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.

READ MORE: Assembly Election Results 2023 Live Updates: നാലില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍, തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബിആര്‍എസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.