ETV Bharat / bharat

രാജ്യത്ത് 12,249 പേര്‍ക്ക് കൂടി കൊവിഡ്; 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു - കൊവിഡ് രോഗമുക്തി നിരക്ക് ഇന്ത്യയിലെ

24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌ത 13 കൊവിഡ് മരണങ്ങളില്‍ എട്ട് മരണങ്ങളും കേരളത്തില്‍ നിന്നാണ്

daily covid cases in India  covid situation in India  covid recovery rate in India  covid data in India  ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്കുകള്‍  കൊവിഡ് രോഗമുക്തി നിരക്ക് ഇന്ത്യയിലെ  കൊവിഡ് വിവരങ്ങള്‍ ഇന്ത്യയിലെ
രാജ്യത്ത് 12,249 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു
author img

By

Published : Jun 22, 2022, 12:46 PM IST

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,249 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. 13 കൊവിഡ് മരണങ്ങളും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തില്‍ 2,374 പേരുടെ വര്‍ധനവ് രേഖപ്പെടുത്തി 81,687 ആയി. ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,33,31,645 ആയി വര്‍ധിച്ചു.

പതിമൂന്ന് കൊവിഡ് മരണങ്ങളില്‍ എട്ട് പേര്‍ കേരളത്തില്‍ നിന്നും, ഓരോ മരണങ്ങള്‍ വീതം ഡല്‍ഹി, ജമ്മു കശ്‌മീര്‍, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 5,24,903 ആയി. രാജ്യത്തെ നിലവിലെ കൊവിഡ് രോഗമുക്തി നിരക്ക് 98.60 ശതമാനമാണ്.

രാജ്യത്ത് 4,27,25,055 ആളുകള്‍ക്കാണ് കൊവിഡ് ഭേദമായത്. മരണനിരക്ക് 1.21 ശതമാനമാണ്. 196.45 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.