ETV Bharat / bharat

19 ദിവസം; 44 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് മരുന്ന്; നേട്ടം കൈവരിച്ച് ഇന്ത്യ

4,49,552 പേരാണ് രാജ്യത്ത് കൊവിഡ് മരുന്ന് സ്വീകരിച്ചത്.

million COVID19 vaccinations in 19 days  Number of people vaccinated in India  India achieve 4 million COVID19 vaccinations  India achieved a significant milestone in Vaccination  Covid Vaccination in India  കൊവിഡ് മരുന്ന് വാര്‍ത്തകള്‍  കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യ കൊവിഡ് കണക്ക്
19 ദിവസം; 44 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് മരുന്ന്; നേട്ടം കൈവരിച്ച് ഇന്ത്യ
author img

By

Published : Feb 6, 2021, 1:49 AM IST

ഹൈദരാബാദ്: കൊവിഡ് പ്രതിരോധ മരുന്ന് വിതരണത്തില്‍ നേട്ടം കൈവരിച്ച് ഇന്ത്യ. 19 ദിവസത്തിനുള്ള 44,49,552 പേരാണ് രാജ്യത്ത് കൊവിഡ് മരുന്ന് സ്വീകരിച്ചത്. ഏറ്റവും വേഗത്തില്‍ 40 ലക്ഷം പേര്‍ മരുന്ന് സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. മറ്റ് രാജ്യങ്ങള്‍ 65 ദിവസങ്ങള്‍ക്കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്.

ജനുവരി 16ന് ആരംഭിച്ച കുത്തിവയ്‌പ്പില്‍ മരുന്ന് സ്വീകരിച്ചവരില്‍ വലിയ പങ്കും ആരോഗ്യപ്രവര്‍ത്തകരാണ്. 41,38,918 ആരോഗ്യപ്രവര്‍ത്തകരിലാണ് കൊവിഡ് പ്രതിരോധ മരുന്ന് കുത്തിവച്ചത്. മരുന്ന് സ്വീകരിച്ചവരില്‍ 54.87 ശതമാനവും ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായാണ് ഒടുവില്‍ വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗികളും രോഗമുക്തി നേടിയവരും തമ്മിലുള്ള വ്യത്യാസം കൂടുന്നുണ്ട്. ചികിത്സയിലുള്ളവരേക്കാള്‍ 67.6 ഇരട്ടി പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.