ETV Bharat / bharat

IND vs WI രണ്ടാം ടി-20; ടോസ് നേടിയ വിൻഡീസ് ബൗൾ ചെയ്യും, ഫാബിയന്‍ അലന് പകരം ജേസണ്‍ ഹോള്‍ഡര്‍

ഭുവനേശ്വര്‍ കുമാറും ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും അടങ്ങുന്നതാണ് ഇന്ത്യന്‍ പേസ് നിര. സ്‌പിന്നര്‍മാരായി രവി ബിഷ്ണോയിയും യുസ്‌വേന്ദ്ര ചാഹലും സ്ഥാനം നിലനിര്‍ത്തി. ഓപ്പണിംഗില്‍ കഴിഞ്ഞ മത്സരത്തിലെ അതേ സഖ്യം തന്നെയാണ് ഇന്നും ഇറങ്ങുക.

ind-windis 2nd t20  ind vs wi toss  ഇന്ത്യ-വിൻഡീസ് രണ്ടാം ടി-20  വിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു.  windies won the toss elected to bowl first
ഇന്ത്യ-വിൻഡീസ് രണ്ടാം ടി-20; ടോസ് നേടിയ വിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു.
author img

By

Published : Feb 18, 2022, 6:59 PM IST

കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ടോസ് നേടിയ വിൻഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്കേറ്റ ദീപക് ചാഹറിന് പകരം ആവേശ് ഖാന്‍ അന്തിമ ഇലവനിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ചാഹറിന്‍റെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.

ആദ്യ മത്സരം തോറ്റ ടീമില്‍ വിന്‍ഡീസ് ഒരു മാറ്റം വരുത്തി. ഫാബിയന്‍ അലന് പകരം പരിക്കുമാറി തിരിച്ചെത്തിയ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന്‍റെ അന്തിമ ഇലവനിലെത്തി.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിച്ചാല്‍ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തമാവും.

ടീം ലൈനപ്പ്:

ഇന്ത്യ:

രോഹിത് ശർമ്മ(ക്യാപ്‌റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (WK), വെങ്കിടേഷ് അയ്യർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വര് കുമാർ, യുസ്വേന്ദ്ര ചാഹൽ.

വെസ്റ്റ് ഇൻഡീസ്:

ബ്രാൻഡൻ കിംഗ്, കൈൽ മേയേഴ്‌സ്, നിക്കോളാസ് പൂരൻ (WK), റോവ്‌മാൻ പവൽ, കീറോൺ പൊള്ളാർഡ് (c), റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, ഒഡിയൻ സ്മിത്ത്, അകേൽ ഹൊസൈൻ, ഷെൽഡൺ കോട്രെൽ

ALSO READ: അമ്മ വീട്ടുജോലിക്കാരി, അച്ഛൻ ഓട്ടോറിക്ഷ ഡ്രൈവർ, വിരാട് കോലിയുടെ തണലില്‍ വളർന്ന മുഹമ്മദ് സിറാജ് കഥ പറയുന്നു...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.