New Delhi: ഇന്ത്യയിൽ 605 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് നിലവിൽ 4,002 രോഗികളാണ് വൈറസ് ബാധയേറ്റ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത് (4 covid death). കേരളത്തിൽ രണ്ട് മരണവും കർണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഓരോ മരണവും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ബാധിച്ച 70 വയസുകാരനും, ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹ രോഗത്തിന് ചികിത്സയിൽ കഴിയുന്ന 81 കാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടകയിൽ ക്യാൻസറിനോടൊപ്പം ഹൃദയ സംബന്ധമായ അസുഖവും ടിബിയും ബാധിച്ച 48 വയസുകാരനാണ് കൊവിഡ് കാരണം മരിച്ചത്. ത്രിപുരയിലും ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു.
- " class="align-text-top noRightClick twitterSection" data="">
2023 ഡിസംബർ 5 വരെ ദിവസേനയുള്ള കേസുകളുടെ എണ്ണം രണ്ടക്കത്തിന് താഴെ ആയിരുന്നു. എന്നാൽ കൊവിഡിൻ്റെ പുതിയ വേരിയൻ്റും തണുത്ത കാലാവസ്ഥയും കാരണം കേസുകൾ കുത്തനെ വർദ്ധിക്കാൻ തുടങ്ങി.
ജനുവരി 7 വരെ 12 സംസ്ഥാനങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്‌ത കോവിഡ് 19 ഉപ വേരിയൻ്റ് ജെ എൻ 1 കേസുകളുടെ എണ്ണം 682 ആയി ഉയർന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.(Covid surge in India ). കർണാടകയിൽ 199, കേരളത്തിൽ 148, മഹാരാഷ്ട്രയിൽ 139, ഗോവയിൽ 47 കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഗുജറാത്തിൽ 36, ആന്ധ്രാപ്രദേശിൽ 30, രാജസ്ഥാനിൽ 30, തമിഴ്‌നാട്ടിൽ 26, ഡൽഹിയിൽ 21, ഒഡീഷയിൽ 3, തെലങ്കാനയിൽ 2, ഹരിയാനയിൽ 1 എന്നിങ്ങനെയാണ് പുതിയ കൊവിഡ് കണക്കുകൾ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐസിഎംആർ) റിപ്പോർട്ട് പ്രകാരം ജനുവരി 7 വരെ രാജ്യത്തുടനീളമായി 11,838 ഡോസ് വാക്‌സിനാണ് നൽകിയത്. വിവിധ സംസ്ഥാനങ്ങളിൽ ജനുവരി 4ന് രാവിലെ 8 മണി വരെ ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൻ്റെ (നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ), മീഡിയ ബുള്ളറ്റിനുകളും വെബ്‌സൈറ്റുകളും സമാഹരിച്ചാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.
Also Read: ഇന്ത്യയിൽ കൊവിഡ് കേസുകൾ ഉയരുന്നു; കൂടുതൽ രോഗികൾ കേരളത്തിൽ