ന്യൂഡൽഹി: കൊവിഷീൽഡിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 ആഴ്ചയായി വർധിപ്പിക്കണമെന്ന് സർക്കാർ വൃത്തങ്ങൾ. ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്നവർക്കും വാക്‌സിൻ തെരഞ്ഞെടുക്കാനും പ്രസവശേഷം എപ്പോൾ വേണമെങ്കിലും കുത്തിവയ്പ് നൽകാമെന്നും നിർദേശമുണ്ട്. അതേസമയം നാഷണൽ ടെക്നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) ഡോസുകൾ തമ്മിലുള്ള ഇടവേളയിൽ മാറ്റമൊന്നും നിർദേശിച്ചിട്ടില്ല.
Also Read: തെലങ്കാനയിലെ ഡോക്ടര്‍ പ്രസവിച്ച് ഒരാഴ്ചക്കുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചു
രോഗം ഭേദമായവർക്ക് ആറുമാസത്തിനുള്ളിൽ വാക്‌സിൻ എടുക്കണമെന്നാണ് എൻടിഎജിഐ പറയുന്നത്. നേരത്തെ രോഗം ഭേദമായി നാല് മുതൽ എട്ട് ആഴ്ചക്കുള്ളിൽ വാക്സിൻ എടുക്കണമെന്നായിരന്നു നിർദേശം. കൊവാക്സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമൊന്നും ശുപാർശ ചെയ്തിട്ടില്ല. അതേസമയം ഡൽഹി, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവയുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളും യുടികളും വാക്‌സിൻ വാങ്ങുന്നതിനായി ആഗോള ടെൻഡറുകൾ സമീപിക്കാൻ തീരുമാനിച്ചു. വാക്സിനേഷന് മുമ്പായുള്ള ആന്‍റിജൻ പരിശോധിക്കുന്നതിനുള്ള നിർദേശവും പാനൽ നിരസിച്ചു.
ഗർഭിണികൾ കൊവിഷീൽഡ്, കൊവാക്സിൻ സ്വീകരിക്കുന്നതിനുമുമ്പുള്ള അപകടസാധ്യതകളെക്കുറിച്ചും വാക്‌സിനുമായി ബന്ധപ്പെട്ട എല്ലാ വിരങ്ങളും ഇവരെ അറിയിക്കണമെന്ന് എൻടിഎജിഐ നിർദേശിച്ചു. നൽകിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഗർഭിണിയായ സ്ത്രീക്ക് വാക്‌സിൻ തെരഞ്ഞെടുക്കാനുള്ള അനുവാദമുണ്ട്. മുലയൂട്ടുന്ന സ്ത്രീകൾക്ക് പ്രസവശേഷം എപ്പോൾ വേണമെങ്കിലും വാക്സിൻ സ്വീകരിക്കാൻ കഴിയുമെന്നും പാനൽ നിർദേശിച്ചു. നിലവിലെ വാക്സിനേഷൻ പ്രോട്ടോക്കോൾ അനുസരിച്ച്, ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും ക്ലിനിക്കൽ ട്രയലിന്‍റെ ഭാഗമല്ലാത്തതിനാൽ വാക്സിൻ നൽകരുതെന്നാണ് നിർദേശം.
Also Read: മാധ്യമ പ്രവർത്തകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി സുപ്രീം കോടതി
ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് കൊവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ രോഗം ഭേദമായി നാല് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കാം. ഗുരുതര രോഗവുമായി ആശുപത്രിയിലോ ഐസിയു പരിചരണത്തിലോ ഉള്ള രോഗികളും നാല് മുതൽ എട്ട് ആഴ്ചക്കുള്ളിൽ വാക്‌സിൻ സ്വീകരിക്കണമെന്നും പാനൽ വ്യക്തമാക്കി.