ETV Bharat / bharat

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ വസതിയില്‍ ഇന്‍കം ടാക്‌സിന്‍റെ റെയ്‌ഡ്

author img

By

Published : Sep 17, 2021, 2:24 PM IST

ബാറുകളില്‍ നിന്നും ഹോട്ടലുടമകളില്‍ നിന്നും പണം പിരിക്കാന്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്ന് സച്ചിന്‍ വാസെ കഴിഞ്ഞ ദിവസം ഇഡിക്ക് മൊഴി നല്‍കിയിരുന്നു

IT raids at Anil Deshmukh's residence  Nagpur  Maharashtra  Money laundering  അനില്‍ ദേശ്‌മുഖ് റെയ്‌ഡ് വാര്‍ത്ത  അനില്‍ ദേശ്‌മുഖ് വാര്‍ത്ത  അനില്‍ ദേശ്‌മുഖ് ഇന്‍കം ടാക്‌സ് റെയ്‌ഡ് വാര്‍ത്ത
മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ വസതിയില്‍ ഇന്‍കം ടാക്‌സിന്‍റെ റെയ്‌ഡ്

മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിന്‍റെ വസതിയില്‍ ഇന്‍കം ടാക്‌സിന്‍റെ റെയ്‌ഡ്. ബാറുകളില്‍ നിന്നും ഹോട്ടലുടമകളില്‍ നിന്നും പണം പിരിക്കാന്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്ന് സസ്‌പെന്‍ഷനിലായ മുംബൈ പൊലീസ് ഓഫിസര്‍ സച്ചിന്‍ വാസെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്‍കം ടാക്‌സ് ദേശ്‌മുഖിന്‍റെ വസതിയില്‍ റെയ്‌ഡ് നടത്തിയത്.

ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാർച്ച് 25നാണ് മുംബൈ പൊലീസ് കമ്മിഷറായിരുന്ന പരംബീർ സിംഗ് ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാൽപര്യ ഹർജി നൽകിയത്. മുംബൈയിലെ ബാറുകളിൽനിന്നും ഹോട്ടലുകളില്‍ നിന്നുമായി മാസം 100 കോടി രൂപയ്ക്ക് മുകളിൽ പിരിച്ചുകൊടുക്കണമെന്ന് ദേശ്‌മുഖ് സച്ചിൻ വാസെയോട് നിര്‍ദേശിച്ചെന്നാണ് പരംബീർ സിംഗിന്‍റെ ആരോപണം. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയ സിബിഐ ദേശ്‌മുഖിനെതിരെ എഫ്ആഐആര്‍ രജിസ്റ്റര്‍ ചെയ്‌തു. പിന്നാലെ ദേശ്‌മുഖിന്‍റെ മുംബൈയിലേയും നാഗ്‌പൂരിലേയും വസതികളില്‍ സിബിഐ റെയ്‌ഡ്‌ നടത്തിയിരുന്നു. ദേശ്‌മുഖിനെതിരെ ഇഡിയുടെ കള്ളപ്പണ വെളുപ്പിക്കല്‍ കേസും നിലനില്‍ക്കുന്നുണ്ട്.

Read more: അനിൽ ദേശ്മുഖിന്‍റെ മുംബൈ,നാഗ്പൂർ വസതികളിൽ സിബിഐ പരിശോധന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.