ന്യൂഡല്‍ഹി: കശ്‌മീരില്‍ കരുതല്‍ തടങ്കലിലുള്ള ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ളയെ എപ്പോള്‍ മോചിതനാക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക്‌സഭയിലെ ചോദ്യോത്തരവേളയിലാണ് മുലായം കശ്‌മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയത്. ലോക്‌സഭയില്‍ സഹപ്രവര്‍ത്തകനായ ഫറൂഖ് അബ്‌ദുള്ളയ്‌ക്കൊപ്പമാണ് താന്‍ ഇരുന്നത്, അദ്ദേഹം എപ്പോഴാണ് ഇങ്ങോട്ട് മടങ്ങിവരികയെന്ന് മുലായം സിംഗ് യാദവ് ചോദിച്ചു. എന്നാല്‍ ചോദ്യത്തിന് മറുപടി നല്‍കാന്‍ സ്‌പീക്കര്‍ ഓം ബിര്‍ല ഭരണപക്ഷത്തോട് ആവശ്യപ്പെട്ടില്ല. കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് ഫാറൂഖ് അബ്‌ദുള്ളയടക്കം താഴ്‌വരയിലെ രാഷ്ട്രീയ നേതാക്കള്‍ കരുതല്‍ തടങ്കലിലായത്. ഇതില്‍ ചില നേതാക്കളെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു.
ഫാറൂഖ് അബ്‌ദുള്ള എപ്പോഴാണ് സഭയിലേക്ക് വരിക; ലോക്‌സഭയില്‍ ചോദ്യവുമായി മുലായം സിംഗ് - മുലായം സിങ് യാദവ്
കശ്‌മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കപ്പെട്ടതിന് പിന്നാലെയാണ് ഫാറൂഖ് അബ്‌ദുള്ള കശ്‌മീരില്‍ കരുതല്‍ തടങ്കലിലായത്