ETV Bharat / bharat

രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് കടത്തുകാരന് കരുതൽ തടങ്കൽ

1986ൽ ഐപിസി സെക്ഷൻ 324, 325 എന്നീ സെക്ഷനുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഷെയ്ഖിനെ ആദ്യമായി അറസ്റ്റ് ചെയ്തത്.

delhi drug news  drug trafficker news  PITNDPS Act  delhi police news  രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് കടത്തുകാരന് കരുതൽ തടങ്കൽ  മയക്കുമരുന്ന് കേസുകളിൽ പ്രതി  അനധികൃത മയക്കുമരുന്ന് കടത്തൽ നിയമം  ഡൽഹി പൊലീസ് വാർത്തകൾ  പിടിഎൻഡിപിഎസ് നിയമം
രാജ്യത്ത് ആദ്യമായി മയക്കുമരുന്ന് കടത്തുകാരന് കരുതൽ തടങ്കൽ
author img

By

Published : Jun 21, 2021, 7:31 AM IST

ന്യൂഡൽഹി: 36 മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ആളെ ഒരു വർഷം കരുതൽ തടങ്കലിൽ വയ്ക്കാൻ ഡൽഹി പൊലീസിന് അനുതി നൽകി കേന്ദ്ര ഉപദേശക സമിതി. അനധികൃത മയക്കുമരുന്ന് കടത്തൽ നിയമ പ്രകാരമാണ് നടപടി. രാജ്യത്ത് ഈ നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്ക്കുന്ന ആദ്യത്തെ കേസാണിത്.

"1988ലെ മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ നിയമവിരുദ്ധ കടത്ത് തടയൽ (പിടിഎൻഡിപിഎസ്) നിയമപ്രകാരമാണ് പ്രതിയായ ഷറഫത്ത് ഷെയ്ക്ക് മുഹമ്മദ് അയ്യൂബിന് ഒരു വർഷത്തെ കരുതൽ തടങ്കൽ ശിക്ഷ വിധിച്ചത്. നിയമ വിരുദ്ധ മയക്കുമരുന്ന് കടത്ത് തടയാനാണ് നടപടി", പൊലീസ് അധികൃതർ പറഞ്ഞു.

അപൂർവമായ കേസ്

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചീഫിന്‍റെ നേതൃത്വത്തിൽ ആറ് അംഗങ്ങൾ അടങ്ങുന്ന സ്ക്രീനിംഗ് കമ്മിറ്റി മുമ്പാകെ ഡൽഹി പൊലീസ് നിർദ്ദേശം അവതരിപ്പിച്ചു. മയക്കുമരുന്ന് കടത്തിൽ അയ്യൂബിന്‍റെ സജീവ പങ്കാളിത്തം കണക്കിലെടുത്ത് സമിതി ഇത് ഈ നിർദേശം ഉചിതമാണെന്ന് കണ്ടെത്തി. തുടർന്ന് ഏപ്രിൽ രണ്ടിനാണ് കരുതൽ തടങ്കലിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള മൂന്ന് ഹൈക്കോടതി ജഡ്ജിമാർ അടങ്ങുന്ന കേന്ദ്ര ഉപദേശക സമിതി ജൂൺ ഒന്നിന് തടവ് ഉത്തരവ് അംഗീകരിച്ചു.

ഷെയ്ഖും മയക്കുമരുന്ന് ജീവിതവും

1986ൽ ഐപിസി സെക്ഷൻ 324, 325 എന്നീ സെക്ഷനുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ഷെയ്ഖിനെ ആദ്യമായി അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന കാലത്ത് മയക്കുമരുന്ന് വിൽപ്പനക്കാരനുമായി പരിചയത്തിലാകുകയും പിന്നീട് മയക്കുമരുന്ന് വിതരണം ചെയ്യാൻ ആരംഭിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

"മയക്കുമരുന്ന് കടത്താൻ തുടങ്ങിയ അദ്ദേഹം പിന്നീട് ഡൽഹിയിൽ ഹെറോയിൻ വിതരണം ചെയ്യുന്നവരിൽ പ്രധാന അംഗമായി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഹെറോയിൻ വൻതോതിൽ വിൽക്കാൻ തുടങ്ങി. മോഷ്ടിച്ച ആഭരണങ്ങളും സ്വീകരിക്കാൻ തുടങ്ങി. ആഭരണ മോഷണ കേസിലും ഇയാൾ പ്രതിയാണ്. കുടുംബവും മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടു. മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്", ഡൽഹി പൊലീസ് പറഞ്ഞു.

Also Read: പുതിയ വാക്സിൻ നയം പ്രാബല്യത്തില്‍ ; 18ന് മുകളില്‍ ഉള്ളവർക്ക് സൗജന്യം

2007 ൽ വീണ്ടും അറസ്റ്റിലായ ഷെയ്ഖിനെ തിഹാർ ജയിലിൽ പാർപ്പിച്ചു. ഇവിടുന്ന് മയക്കുമരുന്ന് ഇടപാടിൽ സഹായത്തിനായി മകനെയും സഹോദരനെയും വിളിച്ചു. ഈ കേസിൽ ഇയാളുടെ കുടുംബാംഗങ്ങളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.