മഹാരാജ്‌ഗഞ്ച്: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചശേഷം വ്യാജ പാസ്‌പോർട്ടും വിസയുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച ഉസ്‌ബെക്കിസ്ഥാനിൽ നിന്നുള്ള യുവതിക്ക് രണ്ട് വർഷം തടവും 10,000 രൂപ പിഴയും. ഉസ്‌ബെക് സ്വദേശിനിയായ ശോക്‌സാനം സപഖോനോവയെയാണ് ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് കോടതി ശിക്ഷിച്ചത്.
സ്പെഷ്യൽ ജഡ്‌ജി ഫൂൽ ചന്ദ് കുസ്വാഹയാണ് കേസിൽ വിധിപറഞ്ഞത്. പിഴയടച്ചില്ലെങ്കിൽ യുവതി രണ്ട് മാസം അധിക തടവ് അനുഭവിക്കേണ്ടിവരും. (Imprisonment for Uzbek Woman in Uttar Pradesh)
2022 ഓഗസ്‌റ്റ് 22 നാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സോനൗലിയിൽ വച്ച് ശോക്‌സാനം സപഖോനോവ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്നത്. ഈ സമയം ചണ്ഡീഗഡിൽ നിന്ന് നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് അഡീഷണൽ എസ്‌പി അതിഷ് കുമാർ സിംഗ് പറഞ്ഞു. ഐപിസി സെക്ഷൻ 419, 420, 467, 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് ഉസ്‌ബെക് സ്വദേശിനിക്കെതിരെ കേസെടുത്തത്.
Also Read: സീമ ഹൈദർ ഇനി 'റോ ഏജന്‍റ്'; കാമുകനെ തേടിയെത്തിയ പാകിസ്ഥാനി യുവതിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം