ETV Bharat / bharat

കാലാവസ്ഥ വ്യതിയാനം നേരിടാന്‍ പ്രഖ്യാപനം; ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് ഐ.എം.എഫ്‌ - സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടി

സൗരോര്‍ജ സാധ്യതകള്‍ വ്യാപകമാക്കാനുള്ള രാജ്യത്തിന്‍റെ തീരുമാനത്തെ ഐ.എം.എഫ്‌ പിന്തുണച്ചു.

International Monetary Fund  IMF  COP26 summit in Glasgow  COP26 summit  ഐ.എം.എഫ്‌  കാലാവസ്ഥ വ്യതിയാനം  ഇന്ത്യ  സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടി  ഐക്യരാഷ്‌ട്ര സഭ
കാലാവസ്ഥ വ്യതിയാനം നേരിടാന്‍ പ്രഖ്യാപനം; ഇന്ത്യയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് ഐ.എം.എഫ്‌
author img

By

Published : Nov 5, 2021, 8:19 AM IST

വാഷിങ്‌ടണ്‍: സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയില്‍ ഇന്ത്യയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്‌ത് അന്താരാഷ്‌ട്ര നാണയ നിധി (ഐ.എം.എഫ്‌). സ്കോട്‌ലാന്‍ഡിലെ ഗ്ലാസ്ഗോയില്‍ ചേര്‍ന്ന ഐക്യരാഷ്‌ട്ര സഭയുടെ ഈ സമ്മേളനത്തില്‍, കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ നേരിടുമെന്ന് രാജ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു ഐ.എം.എഫ്‌.

ഉത്‌പാദനങ്ങളില്‍ കാർബൺ തീവ്രത കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊര്‍ജം വർധിപ്പിക്കുന്നതിനും ശ്രമിക്കുമെന്ന് ഇന്ത്യയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ഐ.എം.എഫ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്‍റ് ഡയറക്‌ടര്‍ ജെറി റൈസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇപ്പോഴും വൈദ്യുതി ഉദ്‌പാദനത്തിനായി കൽക്കരിയെ വളരെയധികം ആശ്രയിക്കുന്നു.

ALSO READ: കറാച്ചിയിലും സിന്ധിലും ഭൂചലനം

അതിനാൽ, പുനരുപയോഗിക്കാവുന്നവയിലും കാലാവസ്ഥാ വ്യതിയാനത്തെ അനുകൂലിക്കുന്ന നയങ്ങളിലും ഇന്ത്യയുടെ നിലപാട് സൂചിപ്പിക്കുന്നത് നല്ല ഭാവിയെക്കണ്ടാണ്. ഇന്ത്യയുടെ ശ്രദ്ധപൂര്‍വമായ ഇടപെടലില്‍ ഞങ്ങൾ സന്തുഷ്‌ടരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോകം മുഴുവന്‍ സൗരോര്‍ജ ശൃംഖല സാധ്യമാക്കുന്ന പദ്ധതി ആവിഷ്‌കരിക്കണമെന്ന്, പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

അതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ തങ്ങളുടെ രാജ്യം തയ്യാറാണ്. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഫണ്ടുകള്‍ സുതാര്യമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സി.ഒ.പി. 26 കാലാവസ്ഥ സമ്മേളനത്തില്‍ പങ്കെടുത്തശേഷം പ്രധാനമന്ത്രി രാജ്യത്തേക്ക് മടങ്ങി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.