ന്യൂഡല്‍ഹി : തെക്കന്‍ ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമായതിനെ തുടന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മഴ ആരംഭിച്ചത്. ആന്‍ഡമാന്‍ ദ്വീപുകള്‍, ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിലെ ചിലയിടങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത മൂന്ന് ദിവസം കാറ്റോടുകൂടി മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഐ എം ഡി മുന്നറിയിപ്പ് നല്‍കി.
also read: ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; കേരളത്തില്‍ അതി തീവ്ര മഴ
ഇതോടെ 49 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെട്ട ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം താപനില കുറഞ്ഞ് 2 മുതല്‍ 3 സെല്‍ഷ്യസ് ആയിരുന്നു. 46 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നയിടങ്ങളില്‍ 43 മുതല്‍ 44 സെല്‍ഷ്യസായും താപനില കുറഞ്ഞിട്ടുണ്ട്. 122 വര്‍ഷത്തിനിടെ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഇത്തവണയുണ്ടായിട്ടുള്ളതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ജെനാമണി പറഞ്ഞു.
അതേസമയം തിങ്കളാഴ്ച ഡല്‍ഹിയില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.