മുംബൈ: പതഞ്ജലിയുടെ കൊറോണിൽ കിറ്റിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). പതഞ്ജലിയുടെ കൊറോണിൽ കിറ്റിനെതിരെ ഐഎംഎയുടെ മഹാരാഷ്ട്ര ഘടകം കേന്ദ്രത്തിന് കത്തെഴുതി. കൊറോണിൽ മരുന്ന് ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നില്ലെന്ന് കത്തിൽ വ്യക്തമാക്കിയ ഐഎംഎ മഹാരാഷ്ട്ര കൊവിഡ് ചികിത്സയിൽ കൊറോണിൽ കിറ്റ് ഉൾപ്പെടുത്താനുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്ന് വ്യക്തമാക്കി. ഹരിയാന അടുത്തിടെ കൊവിഡ് ചികിത്സയിൽ കൊറോണിൽ കിറ്റ് ഉൾപ്പെടുത്തിയിരുന്നു.
അലോപ്പതി ചികിത്സയിലൂടെ നിരവധി പേർ മരിച്ചുവെന്ന ബാബ രാംദേവിന്‍റെ ആരോപണത്തെ ഐഎംഎ ഇന്ത്യ ശക്തമായി എതിർക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു.
Also Read: കൊടകര കുഴല്‍പ്പണ കേസ്; പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമെന്ന് കോടിയേരി
കൂടാതെ, ഐഎംഎയുടെ ഉത്തരാഖണ്ഡ് ഘടകം 1000 കോടി സ്യൂട്ട് ഫയൽ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയും പതഞ്ജലിയുടെ മെഡിസിൻ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.