ETV Bharat / bharat

കോടികളൊഴുകുന്ന കന്നടപ്പോര്: ഇതുവരെ പിടിച്ചെടുത്തത് 375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളും - അഴിമതി കർണാടക

24.21 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങൾ, 83.66 കോടി രൂപയുടെ 22.27 ലക്ഷം ലിറ്റർ മദ്യം, 23.66 കോടി രൂപയുടെ 1,954 കിലോഗ്രാം മയക്കുമരുന്ന്, 96.59 കോടി രൂപയുടെ സ്വർണവും വെള്ളിയുമാണ് ഇതിനോടകം പിടിച്ചെടുത്തത്

Illegal cash seized in Karnataka election  കോടികളൊഴുകുന്ന കന്നടപ്പോര്  അനധികൃത പണവും സാമഗ്രികളും  കർണാടകയിൽ തെരഞ്ഞെടുപ്പ്  Election Irregularity  മെയ് പത്തിന് കർണാടക തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് 375 കോടി  അഴിമതി കർണാടക
കോടികളൊഴുകുന്ന കന്നടപ്പോര്
author img

By

Published : May 9, 2023, 11:45 AM IST

ബെംഗളൂരു: മെയ് പത്തിന് കർണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരസ്യ പ്രചരണത്തിന് തിങ്കളാഴ്‌ച തിരശീല വീണു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കർണാടകയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചെടുത്തത് 375.60 കോടി രൂപയുടെ അനധികൃത പണവും സാമഗ്രികളുമാണ്. വിലപിടിപ്പുള്ള പണവും മദ്യവും അനധികൃത വസ്‌തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

24.21 കോടി രൂപയുടെ സൗജന്യ സമ്മാനങ്ങൾ, 83.66 കോടി രൂപയുടെ 22.27 ലക്ഷം ലിറ്റർ മദ്യം, 23.66 കോടി രൂപയുടെ 1,954 കിലോഗ്രാം മയക്കുമരുന്ന്, 96.59 കോടി രൂപയുടെ സ്വർണവും വെള്ളിയുമാണ് പിടിച്ചെടുത്തത്. ഇതിനോടകം ഇന്‍റലിജൻസ് സ്ക്വാഡും സ്ഥിര നിരീക്ഷണ സംഘങ്ങളും പൊലീസ് ഉദ്യോഗസ്ഥരും 2,896 എഫ്‌ഐ‌ആർ ആണ് സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ 18 ആയുധങ്ങൾ സംസ്ഥാനത്ത് പിടിച്ചെടുത്തു. ഇതിനോടകം 20 ആയുധങ്ങളുടെ ലൈസൻസ് റദ്ദാക്കി. സിആർപിസി നിയമപ്രകാരം 5,779 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 17,251 ജാമ്യമില്ലാ വാറണ്ടുകൾ പൊലീസ് പുറപ്പെടുവിച്ചു.

എക്സൈസ് വകുപ്പ് 3,595 ഗുരുതരമായ കേസുകളും 3,366 മദ്യ ലൈസൻസ് ലംഘന കേസുകളും എൻഡിപിഎസിനു കീഴിലുള്ള 102 കേസുകളും 1965 ലെ കർണാടക എക്സൈസ് ആക്‌ട് സെക്ഷൻ 15 (എ) പ്രകാരം 35,876 കേസുകളും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. 2,501 തരം വാഹനങ്ങളും ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരു സിറ്റി ജില്ലയിലെ ബസവനഗുഡി നിയമസഭാ മണ്ഡലത്തിൽ ആദായനികുതി വകുപ്പ് 1,10,00,000 രൂപയും 97,56,625 വിലമതിക്കുന്ന 1.855 കിലോ സ്വർണവും പിടിച്ചെടുത്തിരുന്നു. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 2,00,00,000 രൂപയുടെ കള്ളപ്പണം ഇന്‍റലിജൻസ് സ്ക്വാഡ് പിടികൂടി. അതുപോലെ, മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ നിയമസഭ മണ്ഡലത്തിൽ, ഇന്‍റലിജൻസ് സർവീസ് 50,00,000 രൂപ പിടിച്ചെടുത്തു. ബെൽഗാം ജില്ലയിലെ ബൈലഹോംഗല നിയമസഭാ മണ്ഡലത്തിൽ നിന്നും രഹസ്യാന്വേഷണ സംഘം പിടിച്ചെടുത്തത് 25,10,000 രൂപയുടെ സൗജന്യ സമ്മാനങ്ങളാണ്.

തെരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് റെയ്‌ഡ്: ഹാവേരി ജില്ലയിലെ ഷിഗ്ഗാംവി നിയമസഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി യാസിർ ഖാൻ പത്താന്‍റെ ഹോട്ടലിൽ ഇന്നലെ രാത്രി തെരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്ക്വാഡ് റെയ്‌ഡ് നടത്തി. ബങ്കാപൂർ ടോൾ നക്കയ്ക്ക് സമീപമുള്ള ഹോട്ടലിൽ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ആറ് ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് പണം സ്വരൂപിച്ചതെന്നാണ് സൂചന. ഓരോ വ്യത്യസ്‌ത കവറുകളുമായി മൂവായിരത്തോളം രൂപ സൂക്ഷിച്ചിരുന്നതായാണ് വിവരം.

ബങ്കാപൂർ പൊലീസ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ യാസിർ ഖാനെതിരെ കേസെടുത്തിട്ടുണ്ട്. ഷിഗ്ഗാംവി മണ്ഡലത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കെതിരെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി യാസിർ ഖാൻ പത്താൻ മത്സരിക്കുന്നത്. നേരത്തെ ഈ മണ്ഡലത്തിലേക്ക് കോൺഗ്രസ് യൂസഫ് സവനൂരിനെ തെരഞ്ഞെടുത്തിരുന്നു. പിന്നീട് സവനൂരിന് പകരം ജില്ലാ പഞ്ചായത്ത് മുൻ അംഗം യാസിർ ഖാൻ പത്താനെ മുഖ്യമന്ത്രിക്കെതിരെ രംഗത്തിറക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.