ഹൈദരാബാദ്: ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് (Under Graduation and Post Graduation Students) ഇനി മാതൃഭാഷയില്‍ (Mother Tongue) ഡിജിറ്റലായി പാഠങ്ങള്‍ പഠിക്കാം. ഡിജിറ്റല്‍ ക്ലാസ് മുറികളിലൂടെ (Digital Classrooms) ലഭിക്കുന്ന വീഡിയോ ക്ലാസുകള്‍ (Video Classes) ഏത് ഭാഷകളിലുമാകട്ടെ അവ ഞൊടിയിടയില്‍ അതാത് ആളുകളുടെ മാതൃഭാഷയിലേക്ക് മൊഴിമാറ്റം ചെയ്‌ത് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ (Software) ഒരുങ്ങുകയാണ്. വെറുതേ മൊഴിമാറ്റം (Translation) നടത്തുക മാത്രമല്ല, വീഡിയോ രൂപത്തില്‍ ക്ലാസില്‍ അധ്യാപകന്‍ പറയുന്ന കാര്യങ്ങള്‍ ലിഖിത രൂപത്തില്‍ വിദ്യാര്‍ഥികള്‍ക്ക് (Students) ലഭ്യമാക്കുകയും ചെയ്യും.
പിന്നില്‍ ആരെല്ലാം: ഐഐഐടി ഹൈദരാബാദ് (IIIT Hyderabad), ഐഐടി മദ്രാസ് (IIT Madras), ഐഐടി ബോംബെ (IIT Bombay) എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ (Professors) സംയുക്തമായാണ് ഈ സോഫ്റ്റ്‌വെയര്‍ രൂപകല്‍പന ചെയ്യുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ എട്ട് ഭാഷകളിലായി നല്‍കിയ 45000 ഡിജിറ്റല്‍ പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് 22 ഭാഷകളിലും ലഭ്യമാകും. ഗണിതവും ശാസ്ത്രവുമൊക്കെയാണ് ഇപ്പോള്‍ മാതൃഭാഷയില്‍ നല്‍കുന്നതെങ്കില്‍, ഏറെ വൈകാതെ എഞ്ചിനീയറിങ് (Engineering) വിഷയങ്ങളും ഇത്തരത്തില്‍ നല്‍കാനാവും.
ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ രൂപത്തില്‍ പാഠങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് കീഴില്‍ പ്രവൃത്തിക്കുന്ന വെബ്‌സൈറ്റാണ് 'സ്വയം'. ഇങ്ങനെ നല്‍കുന്ന ഡിജിറ്റല്‍ ക്ലാസുകള്‍ വിദഗ്‌ധ അധ്യാപകരുടെ സഹായത്തോടെ മറ്റു ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യാന്‍ രണ്ട് വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഈ ജോലി എളുപ്പമാക്കാനുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ ഐഐടി മദ്രാസ്, ഐഐടി ബോംബെ, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫസര്‍മാര്‍ സംയുക്ത ശ്രമം തുടങ്ങിയത്.
പ്രൊഫസര്‍മാര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഒറ്റ വര്‍ഷത്തിനിടയില്‍ എട്ട് ഭാഷകളിലേക്കുള്ള മൊഴിമാറ്റത്തിന് സംവിധാനം ഒരുക്കി. സ്വയം വെബ്‌സൈറ്റിലുള്ള 45000 ഡിജിറ്റല്‍ പാഠങ്ങളും ഈ ഭാഷകളില്‍ ലഭ്യമാക്കി.
ഈ സോഫ്റ്റ്‌വെയര്‍ പ്രവൃത്തിക്കുന്നതെങ്ങിനെ: ഇവിടെ ഒരു പ്രത്യേക സോഫ്റ്റ്‌വെയറാണ് അധ്യാപകര്‍ ഒരു ഭാഷയില്‍ നല്‍കുന്ന ക്ലാസ് മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യുന്നത്. ഇതിന് നാല് ഘട്ടങ്ങളുണ്ട്. കേവലം രണ്ട് സെക്കന്‍റിനുള്ളില്‍ തന്നെ സോഫ്റ്റ്‌വെയര്‍ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കും.
- സോഫ്റ്റ്‌വെയറിലെ ഓട്ടോമാറ്റിക് സ്‌പീച്ച് റെക്കഗ്‌നിഷന്‍ സംവിധാനം അധ്യാപകന്‍റെ ഓരോ വാക്കും അത് ഉച്ചരിക്കുന്ന രീതിയും സൂക്ഷ്‌മമായി നോക്കി മനസിലാക്കും.
- അധ്യാപകന്‍ ഏത് ഭാഷയിലാണോ സംസാരിക്കുന്നത് അതേ ഭാഷയില്‍ ക്ലാസില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ലിഖിത രൂപത്തിലാക്കുന്നതാണ് രണ്ടാം ഘട്ടം. തുടര്‍ന്നത് എട്ട് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും.
- പ്രാദേശിക ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ക്ലാസിന്‍റെ ലിഖിതരൂപത്തിലെ തെറ്റുകള്‍ തിരുത്തലാണ് അടുത്ത ഘട്ടം. ക്ലാസ് നോട്ടുകള്‍ ലളിതഭാഷയിലാണെന്നും ഉറപ്പുവരുത്തും.
- നാലാമത്തേയും അവസാനത്തേയും ഘട്ടത്തില്‍ നോട്ടില്‍ ഉപയോഗിച്ചിട്ടുള്ള ഇംഗ്ലീഷിലുള്ള സാങ്കേതിക പദങ്ങള്‍ക്ക് സമാനമായ പദങ്ങള്‍ പ്രാദേശിക ഭാഷകളില്‍ നിന്ന് കണ്ടെത്തി ഉപയോഗിക്കും.
വിദ്യാഭ്യാസരംഗത്തെ പുത്തന്‍ വിപ്ലവം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഈ പുതിയ സോഫ്റ്റ്‌വെയര്‍ കൂടി വരുന്നതോടെ ഡിജിറ്റല്‍ ക്ലാസുകള്‍ രാജ്യവ്യാപകമായി കൂടുതല്‍ ഫലപ്രദമായും സാര്‍വത്രികമായും ഉപയോഗിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ഐഐഐടി ഹൈദരാബാദിലെ പ്രൊഫസര്‍ രാജീവ് സംഗാള്‍ പറഞ്ഞു.
"വിദ്യാഭ്യാസത്തിന്‍റെ ഭാവിയില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് ഈ ക്ലാസുകള്‍ 22 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്‌ത് നല്‍കാനുള്ള ദൗത്യം ഞങ്ങള്‍ ഏറ്റെടുത്തത്. ഇംഗ്ലീഷില്‍ അധ്യാപകര്‍ നല്‍കുന്ന ക്ലാസുകള്‍ പലപ്പോഴും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകാതെ പോകാറുണ്ട്. മാതൃഭാഷയില്‍ ക്ലാസ് കിട്ടിയാല്‍ അത് എളുപ്പത്തില്‍ മനസിലാക്കാനാകും.
ഇംഗ്ലീഷിലുള്ള ഡിജിറ്റല്‍ ക്ലാസില്‍ പാതി മാത്രം മനസ്സിലാക്കിയ കുട്ടിക്ക് ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് മൊഴിമാറ്റം ചെയ്യപ്പെട്ട ക്ലാസ് കിട്ടുമ്പോള്‍ പാഠഭാഗം പൂര്‍ണമായും മനസ്സിലാക്കാനാവും. ഇത് മനസില്‍ കണ്ടുകൊണ്ടാണ് ഞങ്ങള്‍ ഈ സോഫ്റ്റ്‌വെയറിന് രൂപം നല്‍കിയത്." വീഡിയോ ക്ലാസുകള്‍ കാണുന്നതിനൊപ്പം സ്വന്തം ഭാഷയില്‍ പാഠങ്ങള്‍ വായിക്കാനും കിട്ടുമ്പോള്‍ വിദ്യാര്‍ഥികളുടെ ചിന്താശേഷിയും ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.