ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ കുറവുണ്ടെന്ന് കരുതി ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്നും സുരക്ഷ മാദണ്ഡങ്ങൾ പാലിക്കണമെന്നും നീതി ആയോഗം അംഗ് ഡോ വികെ പോൾ പറഞ്ഞു. എല്ലാവരും വാക്സിനുകൾ സ്വീകരിച്ച് മൂന്നാം തരംഗത്തെ പ്രതിരോധിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
വാക്സിനേഷൻ ഡ്രൈവുകൾ വർധിപ്പിക്കണം
ഗ്രാമങ്ങളിൽ വാക്സിനേഷൻ ഡ്രൈവുകൾ വർധിപ്പിക്കണമെന്നും വികെ പോൾ പറഞ്ഞു. ബുധനാഴ്ച നൽകിയ വാക്‌സിൻ ഡോസുകളിൽ 63.7 ശതമാനം ഗ്രാമങ്ങളിലും 36 ശതമാനം നഗരപ്രദേശങ്ങളിലുമായിരുന്നുവെന്ന് നിതീ ആയോഗ് അംഗം പറഞ്ഞു."കഴിഞ്ഞ ഏതാനും ആഴ്ചകളായി നൽകിയ ഡോസുകളിൽ പകുതിയിലധികവും ഗ്രാമപ്രദേശങ്ങളിൽ ആണ്.ഇത് ഗ്രാമീണ വ്യാപനം കുറയ്ക്കാൻ സാധ്യമായെന്നും വ്യക്തമാക്കുന്നു", ഡെ വികെ പോൾ പറഞ്ഞു.
Read More: റെക്കോഡിട്ട് ഇന്ത്യ ; തിങ്കളാഴ്ച വിതരണം ചെയ്തത് 80 ലക്ഷത്തിലേറെ ഡോസ് വാക്സിൻ
"കുത്തിവയ്പ്പിലെ ലിംഗസമനിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ഡോ. പോൾ കൂട്ടിച്ചേർത്തു. " ചൊവ്വാഴ്ച വാക്സിൻ ലഭിച്ചവരിൽ 46 ശതമാനം സ്ത്രീകളും 53 ശതമാനം പുരുഷന്മാരാണ്. ഈ അസന്തുലിത അവസ്ഥ മാറ്റാനായി സ്ത്രീകളുടെ വാക്സിനേഷൻ വർധിപ്പിക്കും", പോൾ പറഞ്ഞു.
റെക്കോർഡ് വാക്സിനേഷൻ
ജൂൺ 21 ന് റെക്കോർഡ് വാക്സിനേഷൻ ആണ് ഇന്ത്യയിൽ നടന്നത്. ഒറ്റ ദിവസം 88.09 ലക്ഷം ഡോസ് വാക്സിനുകൾ നൽകിയെന്നും കേന്ദ്രം പറഞ്ഞു. 17 ലക്ഷം വാക്സിൻ ഡോകുകൾ നൽകു മധ്യപ്രദേശ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 11 ലക്ഷം ഡോസുമായി കർണാടകയും, ഏഴ് ലക്ഷം ഡോസുമായി ഉത്തർപ്രദേശുമാണ് തൊട്ടുപുറകിൽ.