ന്യൂഡല്‍ഹി: മങ്കി പോക്‌സ് (monkeypox) ബാധിച്ചവരിലെ ആന്‍റിബോഡി പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലാത്തവരെ കണ്ടെത്തുന്നതിനായി പരിശോധന നടത്താനൊരുങ്ങി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (Indian Council of Medical Research) (ഐസിഎംആര്‍). രോഗ ലക്ഷണങ്ങളില്ലാത്ത (Asymptomatic) രോഗികള്‍ എത്രപേര്‍ ഉണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ മങ്കിപോക്‌സ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ രോഗികളേയും ആവരുടെ ഏറ്റവും അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരിലും പരിശോധന നടത്തുകയെന്നാണ് ലക്ഷ്യം.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം മങ്കിപേക്‌സ് ഒരു ജന്തുജന്യ രോഗമാണ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസാണ് രോഗം പരത്തുന്നത്. വസൂരിക്ക് സമാനമായ രോഗലക്ഷണങ്ങളാണ് രോഗികളില്‍ കാണുന്നത്. പനി, ചുണങ്ങ്, വീർത്ത കുമിളകള്‍ എന്നിവയിലൂടെയാണ് കുരങ്ങുപനി സാധാരണയായി കാണപ്പെടുന്നത്. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. രണ്ട് മുതൽ നാല് ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളാണുണ്ടാവുക.
മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകര്‍ന്നേക്കാം. മനുഷ്യ സ്രവത്തിലൂടെയാണ് വൈറസ് മറ്റൊരാളിലേക്ക് പകരുന്നത്. അതിനാല്‍ തന്നെ ദീര്‍ഘനേരത്തെ സമ്പര്‍ക്കത്തിലൂടെ മാത്രമേ രോഗം പകരാന്‍ സാധ്യതയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗിയുടെ വസ്ത്രത്തിലൂടെയും മുറിവിലൂടെയും രോഗം പകരാം. മാത്രമല്ല രോഗം ബാധിച്ച മൃഗത്തിന്‍റെ കടിയിലൂടെയോ ഇത്തരം ജീവികള്‍ കടിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്.
Also Read: 42 വർഷം മുമ്പ് ഉന്മൂലനം ചെയ്‌ത വസൂരിയുമായി സാമ്യം ; എന്താണ് മങ്കി പോക്‌സ് ?
ആറ് മുതല്‍ 13 ദിവസം വരെയാണ് രോഗാണുവിന്‍റെ വികാസകാലം. മങ്കിപോക്സിന്‍റെ മരണ നിരക്ക് സാധാരണ ജനങ്ങളില്‍ 11 ശതമാനവും കുട്ടികളില്‍ കൂടുതലുമാണ്. സമീപകാലത്ത് കേസുകളുടെ മരണനിരക്ക് ഏകദേശം 3 മുതൽ 6 ശതമാനം വരെയാണ്. ലോകാരോഗ്യ സംഘടന രോഗവ്യാപന സാഹചര്യത്തില്‍ പൊതുജനാരോഗ്യ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.