മുംബൈ: ഐസിഐസിഐ വായ്പ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ഗോപാല്‍ ദൂത് അറസ്റ്റിലായി. സിബിഐ ആണ് അറസ്റ്റ് ചെയ്തത്. ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റിലായതിന് പിന്നാലെയാണിത്. ചന്ദ കൊച്ചാറും ഭര്‍ത്താവും ബാങ്കിന്‍റെ തലപ്പത്തിരിക്കുമ്പോള്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് നല്‍കിയ 3000 കോടി രൂപയുടെ വായ്പയില്‍ ക്രമക്കേടുണ്ടായെന്ന ആരോപണത്തിലാണ് നടപടി.
ചന്ദ കൊച്ചാർ ബാങ്കിന്‍റെ എംഡിയും സിഇഒയും ആയതിനുശേഷം വീഡിയോകോണിനും അതിന്‍റെ അനുബന്ധ കമ്പനികൾക്കും ആറ് വായ്പകൾ അനുവദിച്ചിരുന്നുവെന്നും ഇത് അനുവദിച്ച രണ്ട് സമിതികളില്‍ ചന്ദ കൊച്ചാര്‍ ഭാഗമായിരുന്നുവെന്നുമാണ് ആരോപണം. അതുകൊണ്ടുതന്നെ കേസിലെ നാലും അഞ്ചും പ്രതികളായ കൊച്ചാര്‍ ദമ്പതികളെ എഫ്‌ഐആർ പ്രകാരമാണ് അറസ്‌റ്റ് ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
2019ലെ അഴിമതി നിരോധന നിയമപ്രകാരവും ഐപിസിയിലെ ക്രമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വീഡിയോകോണ്‍ ഗ്രൂപ്പിന്‍റെ കമ്പനികള്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്‌പ അനുവദിച്ചിരുന്നു. ക്വിഡ് പ്രോക്കോയുടെ ഭാഗമായി, സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് വഴി ദൂത് ന്യൂപവർ റിന്യൂവബിൾസിൽ 64 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും 2010നും 2012 നുമിടയിൽ സർക്യൂട്ട് റൂട്ടിലൂടെ ദീപക് കൊച്ചാറിന്‍റെ നിയന്ത്രണത്തിലുള്ള പിനാക്കിൾ എനർജി ട്രസ്റ്റിന് സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് പണം കൈമാറിയെന്നും എഫ്ഐആറില്‍ പറയുന്നു.
ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ സിഇഒ ആയിരുന്ന 2009-2011 കാലയളവിൽ വീഡിയോകോൺ ഗ്രൂപ്പിനും അനുബന്ധ കമ്പനികൾക്കുമായി 1,875 കോടി രൂപയുടെ ആറ് വായ്‌പകൾ അനുവദിച്ചു. തുടര്‍ന്ന് 2009 ഓഗസ്‌റ്റ് 26ന് വീഡിയോകോണ്‍ ഇന്‍റര്‍നാഷണല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് 300 കോടിയും 2011 ഒക്‌ടോബര്‍ 31ന് വീഡിയോകോണ്‍ ഇന്‍റസ്‌ട്രീസ് ലിമിറ്റഡിന് 750 കോടി രൂപയുമാണ് അനുവദിച്ചത്. ബാങ്കിന്‍റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വായ്‌പ നല്‍കിയതെന്നാണ് ആരോപണം.
ബാങ്കിന് നഷ്‌ടം വന്‍ തുക: ബാങ്കിന് 1,730 കോടി രൂപയുടെ നഷ്‌ടത്തിന് കാരണമായ നിഷ്‌ക്രിയ ആസ്‌തികളാണ് അധികമെന്നുമാണ് കണ്ടെത്തല്‍. ഐസിഐസിഐ ബാങ്ക് വിഐഇഎല്ലിന് 300 കോടി രൂപ വായ്‌പ നൽകിയതിന് ഒരു ദിവസത്തിന് ശേഷം, 2009 സെപ്റ്റംബർ 8ന് ദീപക് കൊച്ചാറിന്‍റെ മാനേജുമെന്‍റ് ന്യൂപവർ റിന്യൂവബിൾസിന് ദൂത് 64 കോടി രൂപ കൈമാറി. സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്‌സ് വഴി വീഡിയോക്കോണ്‍ ഇന്‍റസ്‌ട്രീസ് ലിമിറ്റഡ്‌സില്‍ നിന്ന് 64 കോടി രൂപ കൈമാറി.