ജയ്‌സാൽമീർ : ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനം രാജസ്ഥാനിലെ ജയ്‌സാൽമീറിനടുത്തുള്ള ഡെസേർട്ട് നാഷണൽ പാർക്കിൽ തകർന്നുവീണു. രാത്രി 8.30 ഓടെയാണ് അപകടം ഉണ്ടായത്. വെസ്‌റ്റേൺ സെക്‌ടറിൽ പരിശീലന പരിപാടിക്കിടെയാണ് അപകടം.
അപകടത്തില്‍ പെെലറ്റ് മരിച്ചു. അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്‌ത് പരിശോധന നടത്തുകയാണ്.