ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി നിലകൊള്ളുകയാണ് ഇന്ത്യൻ വ്യോമസേന. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിദേശത്ത്നിന്ന് ലഭിച്ച 11,000 ഓക്സിജൻ കോണ്‍സെന്‍ട്രേറ്ററുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതും വ്യോമസേനയാണ്. സേന 672 ടൺ മെഡിക്കൽ ഓക്സിജനും വിദേശത്ത് നിന്ന് ലഭിച്ച 2950 ലധികം വെന്‍റിലേറ്ററുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു.പാലം എയർബേസിൽ രൂപീകരിച്ച കൊവിഡ് എയർ സപ്പോർട്ട് മാനേജ്മെന്‍റ് സെൽ വഴിയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച സഹായങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചത്.
Read Also……….സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ സിലിണ്ടറുകളുമായി നാല് വ്യോമസേന വിമാനങ്ങൾ ചെന്നൈയിലെത്തി
വിദേശത്ത് നിന്ന് ലഭിച്ച 2,950 വെന്‍റിലേറ്ററുകളിൽ ഏറ്റവും വലിയ ഗുണഭോക്താവ് കേരളമാണ്. 670 വെന്‍റിലേറ്ററുകളാണ് കേരളത്തിലേക്കെത്തിച്ചത്. 400 എണ്ണം കര്‍ണാടകക്കും ലഭിച്ചു.