ETV Bharat / bharat

ടൗട്ട ചുഴലിക്കാറ്റ്; പൂര്‍ണ്ണസജ്ജമായി വ്യോമസേന

author img

By

Published : May 15, 2021, 9:56 PM IST

ഐഎൽ -76 വിമാനത്തിൽ ഭട്ടിന്ദയിൽ നിന്ന് ജാംനഗറിലേക്ക് 127 ഉദ്യോഗസ്ഥരെയും 11 ടൺ അവശ്യവസ്തുക്കളും വിമാനത്തില്‍ എത്തിക്കും. അതേസമയം, ഒരു സി -130 വിമാനം ഭടീന്ദയിൽ നിന്ന് രാജ്കോട്ടിലേക്ക് 25 ഉദ്യോഗസ്ഥരെയും 12.3 ടൺ ചരക്കുകളുമായി പുറപ്പെട്ടിട്ടുണ്ട്.

IAF keeps 16 transport aircraft 18 helicopters ready as preparation for Cyclone Tauktae IAF keeps 16 transport aircraft, 18 helicopters ready as preparation for Cyclone Tauktae IAF keeps 16 transport aircraft 18 helicopters ready as preparation for Cyclone Tauktae ടൗട്ട ചുഴലിക്കാറ്റ്; പൂര്‍ണ്ണസജ്ജമായി വ്യോമസേന ടൗട്ട ചുഴലിക്കാറ്റ് പൂര്‍ണ്ണസജ്ജമായി വ്യോമസേന വ്യോമസേന
ടൗട്ട ചുഴലിക്കാറ്റ്; പൂര്‍ണ്ണസജ്ജമായി വ്യോമസേന

ന്യൂഡല്‍ഹി: ടൗട്ട ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യൻ വ്യോമസേനയും സജ്ജമായിക്കഴിഞ്ഞു. 16 ഗതാഗത വിമാനങ്ങളും 18 ഹെലികോപ്റ്ററുകളും ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ചുഴലിക്കാറ്റ് വളരെ ശക്തമാകുമെന്നും കനത്ത മഴയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. ഐഎൽ -76 വിമാനത്തിൽ ഭട്ടിന്ദയിൽ നിന്ന് ജാംനഗറിലേക്ക് 127 ഉദ്യോഗസ്ഥരെയും 11 ടൺ അവശ്യവസ്തുക്കളും വിമാനത്തില്‍ എത്തിക്കും. അതേസമയം, ഒരു സി -130 വിമാനം ഭടീന്ദയിൽ നിന്ന് രാജ്കോട്ടിലേക്ക് 25 ഉദ്യോഗസ്ഥരെയും 12.3 ടൺ ചരക്കുകളുമായി പുറപ്പെട്ടിട്ടുണ്ട്. മറ്റ് രണ്ട് സി -130 വിമാനങ്ങളും 126 ഉദ്യോഗസ്ഥരെയും 14 ടൺ ചരക്കുകളുമായി ഭുവനേശ്വറിൽ നിന്ന് ജാംനഗറിലേക്കുള്ള യാത്രയിലാണ്.

Read Also……ടൗട്ട ചുഴലിക്കാറ്റ്; ഗുജറാത്തിലേക്ക് എൻഡിആർഎഫ് സംഘം പുറപ്പെട്ടു

തീരപ്രദേശങ്ങളിൽ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും അതിന് പുറമേ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ടൗട്ട ചുഴലിക്കാറ്റ് കടുത്ത ചുഴലിക്കാറ്റായി മാറുമെന്നും തുടർന്നുള്ള 12 മണിക്കൂറിനുള്ളിൽ കടുത്ത കൊടുങ്കാറ്റായി മാറുമെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേന (എൻ‌ഡി‌ആർ‌എഫ്) ഉദ്യോഗസ്ഥരും തയ്യാറാണെന്നും 53 ടീമുകൾ പ്രതിജ്ഞാബദ്ധരാണെന്നും 24 ടീമുകളെ മുൻ‌കൂട്ടി വിന്യസിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 29 ടീമുകള്‍ കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കായി തയ്യാറായി നിൽക്കുന്നുവെന്നും ദുരന്തനിവാരണ സേന വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.